കരുവാരകുണ്ട്: കോവിഡിെൻറയും ന്യുമോണിയയുടെയും പിടിയിൽനിന്ന് ജീവൻ തിരിച്ചുപിടിക്കാൻ മുകേഷിനായി കൈനീട്ടുകയാണ് ഒരു ഗ്രാമം മുഴുവൻ. നിസ്സഹായതയുടെ കണ്ണീരുമായി കഴിയുന്ന ഈ 32കാരെൻറ കുടുംബത്തിന് മറ്റു വഴികളൊന്നുമില്ല.
കരുവാരകുണ്ട് കേമ്പിൻകുന്നിലെ പള്ളിയാൽതൊടി മുകേഷാണ് ഒരു മാസത്തോളമായി മഹാമാരിയോട് പോരാടി വെൻറിലേറ്ററിൽ കഴിയുന്നത്. അച്ഛൻ വേലായുധനും (56) വേലായുധെൻറ അമ്മ കുഞ്ഞിപ്പെണ്ണും (96) കോവിഡ് പിടിപെട്ട് രണ്ടാഴ്ച മുമ്പ് മരിച്ചു. ഇതിനിടയിലാണ് മുകേഷും കോവിഡ് ബാധിതനായത്. വിവാഹിതൻ കൂടിയായ മുകേഷിെൻറ നിർധന കുടുംബം കൈത്താങ്ങ് തേടുകയാണ് നമ്മോട്.
ദിവസങ്ങൾ നീണ്ട ചികിത്സയിൽ കോവിഡ് മാറിയെങ്കിലും ന്യുമോണിയ ശ്വാസകോശത്തെ ബാധിച്ചതോടെ ഗുരുതര നിലയിലായി. ഇതിനെ തുടർന്ന് ഡോക്ടർമാർ എക്മോ നിർദേശിക്കുകയായിരുന്നു. ഇതിന് അരക്കോടിയോളമാണ് ചെലവ് വരിക. മാസത്തിലേറെയായി മൂന്ന് പേരുടെ ചികിത്സ നടത്തി കുഴങ്ങിയ കുടുംബം ഇതോടെ തളർന്നു. അങ്ങനെയാണ് ഗ്രാമം ഇതേറ്റെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ ചെയർപേഴ്സനും മധു മേലേതിൽ കൺവീനറും സക്കീർ ഹുസൈൻ ട്രഷററുമായി സമിതി രൂപവത്കരിച്ചു. ബാങ്കിൽ അക്കൗണ്ട് തുറന്ന് ധനസമാഹരണവും തുടങ്ങി. സഹായങ്ങൾ ഗൂഗ്ൾ പേ വഴിയും നൽകാം. നമ്പർ: 8075 090 889 (സക്കീർ ഹുസൈൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.