കരുവാരകുണ്ട്: പെൻഷന് വേണ്ടി വർഷങ്ങളായി കാത്തിരുന്ന ശാന്തകുമാരിയുടെ വിറയാർന്ന കൈകളിലേക്ക് ഞായറാഴ്ചയെത്തിയത് വിധവ പെൻഷൻ.1400 രൂപ ഒപ്പിട്ട് വാങ്ങുമ്പോൾ മരിച്ചുപിരിഞ്ഞ കുമാരൻ അവരിൽ കണ്ണീരോർമയായി നിറഞ്ഞു.
പറയൻമാട് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളിലൊന്നാണ് കുമാരിയുടേത്. ഭർത്താവ് കുമാരനോടൊപ്പം കടുത്ത ദാരിദ്ര്യം പേറി കഴിഞ്ഞിരുന്ന ഇവർക്ക് ക്ഷേമ പെൻഷൻ ലഭിച്ചിരുന്നില്ല. ആധാർ കാർഡില്ലെന്നതായിരുന്നു കാരണം. കുമാരന് 75 വയസ്സുണ്ടായിരുന്നു. റേഷൻ വരെ മുടങ്ങുമെന്നായപ്പൊൾ വാർഡ് അംഗം ഷീബ പള്ളിക്കുത്ത്, സാമൂഹിക പ്രവർത്തകൻ ഇർഷാദ് ഇറശ്ശേരി എന്നിവരുടെ പരിശ്രമത്തിൽ ആധാറുകൾ ലഭിച്ചു. എന്നാൽ 65 വയസ്സ് കഴിഞ്ഞ കുമാരിക്ക് രേഖയിൽ പ്രായം 58 ആയിരുന്നു. അതോടെ കാത്തിരിപ്പ് തുടരേണ്ടിവന്നു.
ഇതിനിടെയാണ് അർബുദബാധിതയായിരുന്ന കുമാരൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ മരിച്ചത്. ഇതിനെ തുടർന്ന് ഒറ്റപ്പെട്ട ശാന്തകുമാരി വിധവ പെൻഷന് അപേക്ഷ നൽകി. അങ്ങനെയാണ് പ്രിയതമെൻറ വേർപാടിെൻറ ഒന്നാം വാർഷിക ദിനത്തിൽ വിധവ പെൻഷൻ ശാന്തകുമാരിയെ തേടി മല കയറിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.