മന്ത്രി വി. അബ്ദുറഹിമാൻ

സല്‍പേര് ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലാകണം പൊലീസിന്‍റെ പ്രവര്‍ത്തനം –മന്ത്രി

മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന സല്‍പേരു ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലാകണം കേരള പൊലീസിന്‍റെ പ്രവര്‍ത്തനമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍ 37ാം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊലീസിനെതിരെ അഴിമതി ആരോപണവും സമ്പന്നരുടെ താത്പര്യം സംരക്ഷിക്കുന്നവരാണെന്ന ആക്ഷേപവും പല കോണില്‍നിന്നു ഉയരുന്നുണ്ട്. വിമര്‍ശനങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടു നീങ്ങണമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച സേനാംഗങ്ങൾക്കുള്ള പുരസ്കാര വിതരണം പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൊലീസ് അസോ. ജില്ല പ്രസിഡന്റ് ടി.പി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കേരള പൊലീസ് അസോ. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ഷിനോദ് ദാസ്, അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഭിജിത്ത്, കേരള പൊലീസ് ഓഫിസേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. പ്രദീപ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, കെ.പി.ഒ.എ ജില്ല സെക്രട്ടറി അലവി കണ്ണൻ കുഴി എന്നിവർ സംസാരിച്ചു.കേരള പൊലീസ് അസോ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രവീണ്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.എ ജില്ല സെക്രട്ടറി കെ. സനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ വിനയദാസ് സ്വാഗതവും സ്വാഗത സംഘം കൺവീനർ റിയാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala Police Association District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.