ഡോ. രാജൻ ചുങ്കത്ത് സംസാരിക്കുന്നു

കേരള പ്രാദേശികചരിത്ര പഠനസമിതിയുടെ മലപ്പുറം ജില്ലയിലെ പഠനപദ്ധതികൾക്ക് തുടക്കം

മലപ്പുറം: കേരള പ്രാദേശികചരിത്ര പഠനസമിതിയുടെ (കേരള കൗൺസിൽ ഫോർ ലോക്കൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്) അഭിമുഖ്യത്തിൽ തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തോടെ മലപ്പുറം ജില്ലയിലെ പഠനപദ്ധതികൾക്ക് തുടക്കം. വെട്ടത്തുനാട് ചരിത്ര സാംസ്കാരികവേദി സെക്രട്ടറി കെ.സി.അബ്ദുല്ല അധ്യക്ഷനായ യോഗം ജലസേചനവകുപ്പ് തിരൂർ സബ് ഡിവിഷൻ അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. ടി. ഹരീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ കോർഡിനേറ്റർ കെ.സി. അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കോർഡിനേറ്റർ പള്ളിക്കോണം രാജീവ് വിഷയാവതരണം നടത്തി. ടി.വി. അബ്ദുറഹ്മാൻ കുട്ടി, ഡോ. മഞ്ജുഷാവർമ്മ, കെ.കെ. അബ്ദുൽ റസാഖ് ഹാജി, ഡോ. രാജൻ ചുങ്കത്ത്, സി.പി. അബ്ദുല്ലക്കുട്ടി, എൻ. ലക്ഷ്മിക്കുട്ടിയമ്മ, വിനോദ് വയലി, ഫൈസൽ കന്മനം, സി.എം.സി. അബ്ദുൽ ഖാദർ, മൂസക്കുട്ടി മാസ്റ്റർ, കെ.ടി. നാസർ, അയൂബ് താനാളൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഇ. അയ്യപ്പൻ കൃതജ്ഞത രേഖപ്പെടുത്തി.

നിയതമായ രീതിശാസ്ത്രത്തെ അവലംബമാക്കി സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളോടെ കേരളത്തിലാകെയും ജനകീയമായി ചരിത്രഗവേഷണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പഠനപദ്ധതികളിലൂടെ ലഭ്യമാകുന്ന പ്രാദേശികചരിത്രത്തെ ക്രോഡീകരിച്ച് കേരളചരിത്രത്തെ തന്നെ സമ്പുഷ്ടമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വ്യക്തിപരമായ നേട്ടം ഒന്നും ലക്ഷ്യമാക്കാതെ ചരിത്രാന്വേഷണവും പൈതൃകപഠനവും പൈതൃകസംരക്ഷണവും കർമ്മമേഖലയാക്കിയവരും ഈ വിഷയങ്ങളിൽ സ്വാഭാവികമായ താൽപര്യമുള്ളവരും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

"കേരളത്തിലെ ജലപാതകളുടെ ചരിത്രം" എന്ന വിഷയത്തിലുള്ള പഠനമാണ് ആദ്യമായി മുന്നോട്ടു വെച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ചരിത്ര പഠിതാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് അതാതു സ്ഥലങ്ങളിലെ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതാണ്. ശില്പശാലകളുടെയും സെമിനാറുകളുടെയും ശേഷം ക്രോഡീകരിച്ച ചരിത്രരചന പൂർത്തിയാകും. ഇതേ രീതിയിൽ തന്നെ തുടർന്ന് മറ്റു വിവിധ വിഷയങ്ങളിൽ ഗവേഷണപഠനങ്ങൾ തുടരും.

Tags:    
News Summary - Kerala Regional History Studies Committee programs in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.