െകാ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച് മു​സ് ലിം ​ലീ​ഗി​ലെ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി സെ​ക്ര​ട്ട​റി ഫി​റോ​സ്ഖാ​ന് ക​ത്ത് ന​ല്‍കു​ന്നു

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം: സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി രാ​ജി​വെ​ച്ചു

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ​വി പ​ങ്കു​വെ​ക്കു​ന്ന​തി​നെ ചൊ​ല്ലി കൊ​ണ്ടോ​ട്ടി​യി​ല്‍ കോ​ണ്‍ഗ്ര​സും മു​സ്​​ലിം ലീ​ഗും ത​മ്മി​ലു​ണ്ടാ​യ ഭി​ന്ന​ത​ക്കൊ​ടു​വി​ല്‍ ലീ​ഗി​ലെ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ചു.

വാ​ര്‍ഡ് 19 ചെ​മ്പാ​ല​യി​ലെ കൗ​ണ്‍സി​ല​റാ​യ സു​ഹ്‌​റാ​ബി മു​ന്ന​ണി​യു​ടേ​യും പാ​ര്‍ട്ടി​യു​ടേ​യും തീ​രു​മാ​ന​പ്ര​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ്ഖാ​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ധ്യ​ക്ഷ സ്ഥാ​നം ഇ​നി കോ​ണ്‍ഗ്ര​സി​ന് ല​ഭി​ക്കും. പു​തി​യ അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഷ്‌​റ​ഫ് മ​ടാ​ന്‍ ന​ഗ​ര​സ​ഭ ആ​ക്ടി​ങ് ചെ​യ​ര്‍മാ​നാ​കും.

2020 ഡി​സം​ബ​ര്‍ 28ന് ​അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷം കൊ​ണ്ടോ​ട്ടി​യു​ടെ വി​ക​സ​ന​ത്തി​നാ​യി നി​ല​കൊ​ള്ളാ​നും വൈ​വി​ധ്യ​മാ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​നാ​യ​തി​ലും ചാ​രി​താ​ര്‍ഥ്യ​മു​ണ്ടെ​ന്ന് ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി പ​റ​ഞ്ഞു.

ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഷ്‌​റ​ഫ് മ​ടാ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​മു​ഹി​യു​ദ്ദീ​ന്‍ അ​ലി, കെ.​പി. ഫി​റോ​സ്, സി. ​മി​നി​മോ​ള്‍, നി​ത ഷ​ഹീ​ര്‍, റം​ല കൊ​ട​വ​ണ്ടി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ അ​ലി വെ​ട്ടോ​ട​ന്‍, സി. ​സു​ഹൈ​റു​ദ്ദീ​ന്‍, ഷാ​ഹി​ദ, സാ​ലി​ഹ് കു​ന്ന​ത്ത്, സ​തീ​ശ​ന്‍ തേ​രി, ഫൗ​സി​യ ബാ​ബു, താ​ഹി​റ തു​ട​ങ്ങി​യ​വ​രും അ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഭ​ര​ണ​ത്തി​ലേ​റി ആ​ദ്യ മൂ​ന്ന് വ​ര്‍ഷം അ​ധ്യ​ക്ഷ പ​ദ​വി ലീ​ഗി​നും അ​വ​സാ​ന ര​ണ്ട് വ​ര്‍ഷം കോ​ണ്‍ഗ്ര​സി​നു​മെ​ന്ന മു​ന്ന​ണി ധാ​ര​ണ പാ​ലി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍ത്തി ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പി. ​സ​നൂ​പ് മാ​സ്റ്റ​ര്‍ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​വും അ​ബീ​ന പു​തി​യ​റ​ക്ക​ല്‍ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​വും രാ​ജി​വെ​ച്ചി​രു​ന്നു.

പി​ന്നീ​ട് ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ദ​വി ജൂ​ണ്‍ മാ​സ​ത്തോ​ടെ കോ​ണ്‍ഗ്ര​സി​ന് ന​ല്‍കാ​മെ​ന്ന് മു​ന്ന​ണി ധാ​ര​ണ​യി​ലെ​ത്തു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച 32ാം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ലീ​ഗി​ലെ അ​ഷ്‌​റ​ഫ് മ​ടാ​നെ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി കോ​ണ്‍ഗ്ര​സി​ലെ​ത​ന്നെ നി​ത സ​ഹീ​റി​നേ​യും ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി മു​സ് ലിം ​ലീ​ഗി​ലെ കെ.​പി. ഫി​റോ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Kondotty Municipal Council Chairmanship- CT Fatimath Surabhi resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.