കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം

ചെ​യ​ർ​പേ​ഴ്സ​ൻ ഫാ​ത്തി​മ​ത്ത് സു​ഹ്റാ​ബി നി​ർ​വ​ഹി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലേ​ക്ക്

കൊ​ണ്ടോ​ട്ടി: സ​മ്പൂ​ർ​ണ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​മെ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​ത ക​ർ​മ സേ​ന നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ത്തി ​െവ​ച്ചി​രു​ന്ന അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​മാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

മാ​ലി​ന്യ ശേ​ഖ​ര​ണം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വ്യാ​പി​പ്പി​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ഹ​രി​ത ക​ർ​മ സേ​ന നേ​രി​ട്ട് വീ​ടു​ക​ളി​ൽ എ​ത്തി വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും.

ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​റു വാ​ർ​ഡു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും മ​റ്റും ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം കു​റി​ച്ച് ശാ​ദി സി​ൽ​ക്‌​സി‍െൻറ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ഗ​ര​സ​ഭ ചെ​യ​ർ​പെ​ഴ്സ​ൺ ഫാ​ത്തി​മ​ത്ത് സു​ഹ്റാ​ബി പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മി​നി​മോ​ൾ, അ​ഷ്റ​ഫ് മ​ടാ​ൻ, അ​ബീ​ന പു​തി​യ​റ​ക്ക​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ നി​മി​ഷ, സാ​ലി​ഹ് കു​ന്നു​മ്മ​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി. ​അ​നു​പ​മ, എ​ച്ച്.​ഐ. ശി​വ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ശാ​ദി മു​സ്ത​ഫ, ബെ​സ്​​റ്റ്​ മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - kondotty nagarasabha Towards complete bio-waste collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.