കൊണ്ടോട്ടി നഗരസഭ സമ്പൂർണ അജൈവ മാലിന്യ ശേഖരണത്തിലേക്ക്
text_fieldsകൊണ്ടോട്ടി: സമ്പൂർണ അജൈവ മാലിന്യ ശേഖരണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ നഗരസഭയിൽ ഹരിത കർമ സേന നേരിട്ട് വീടുകളിലെത്തും. കോവിഡുമായി ബന്ധപ്പെട്ട് നിർത്തി െവച്ചിരുന്ന അജൈവ മാലിന്യ ശേഖരണമാണ് പുനരാരംഭിക്കുന്നത്.
മാലിന്യ ശേഖരണം നഗരസഭയിലെ മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ ഹരിത കർമ സേന നേരിട്ട് വീടുകളിൽ എത്തി വാതിൽപ്പടി ശേഖരണമുൾപ്പെടെയുള്ള പ്രവർത്തനം പുനരാരംഭിക്കും.
ടൗൺ കേന്ദ്രീകരിച്ചുള്ള ആറു വാർഡുകളിലെ സ്ഥാപനങ്ങളുടെയും വീടുകളുടെയും മറ്റും രജിസ്ട്രേഷന് തുടക്കം കുറിച്ച് ശാദി സിൽക്സിെൻറ പേര് രജിസ്റ്റർ ചെയ്ത് നഗരസഭ ചെയർപെഴ്സൺ ഫാത്തിമത്ത് സുഹ്റാബി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മിനിമോൾ, അഷ്റഫ് മടാൻ, അബീന പുതിയറക്കൽ, കൗൺസിലർമാരായ നിമിഷ, സാലിഹ് കുന്നുമ്മൽ, നഗരസഭ സെക്രട്ടറി ടി. അനുപമ, എച്ച്.ഐ. ശിവൻ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ ശാദി മുസ്തഫ, ബെസ്റ്റ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.