കോട്ടക്കൽ: വഖഫ് ഭൂമി ഒഴിപ്പിക്കാനെത്തിയ കോടതി ആമീനെയും പൊലീസ് സംഘത്തേയും അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെതിരെ കേസെടുത്തു. ഒതുക്കുങ്ങൽ നാകുത്ത് അശ്റഫിനെതിരെയാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഒതുക്കുങ്ങൽ ഇഹ്യാഉസുന്ന അറബിക് കോളജിന് 1965ൽ കുരുണിയൻ മുഹമ്മദ് ഹാജി വഖഫ് ചെയ്ത മാവേലികുണ്ടിലെ ഒരു ഏക്കറിലധികം വരുന്ന ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. വ്യാജരേഖകൾ ചമച്ച് ഇദ്ദേഹത്തിെൻറ പിതാവ് ഭൂമി കൈവശപ്പെടുത്തിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം കോടതി ആമീൻമാരായ ബിജുമോൻ, സനൽകുമാർ എന്നിവർ കോട്ടക്കൽ പൊലീസിെൻറ നേതൃത്വത്തിൽ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ആക്രമണം.
കുട്ടികളെ മുമ്പിൽ നിർത്തി മാർഗതടസ്സം സൃഷ്ടിക്കുകയും പൊലീസിന് നേരെ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തെന്നാണ് കേസ്. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. ഭൂമി കൈവശപ്പെടുത്തിയതിന് നാകുത്ത് മുഹമ്മദ് ഹാജിക്കെതിരെ കോടതി നടപടി പുരോഗമിക്കുകയാണ്.
രേഖകൾ വ്യാജമാണെന്ന് കണ്ടതിനെ തുടർന്ന് പരപ്പനങ്ങാടി ലാൻഡ് ട്രൈബ്യൂണൽ കോടതി തീർപ്പു കൽപ്പിച്ചിരുന്നു. വിധി ശരി വെച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ കോടതിയും സ്ഥലം ഒഴിഞ്ഞ് കൊടുക്കാൻ പലതവണ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.