കോട്ടക്കലിൽ കലക്ടർ കെ. ഗോപാലകൃഷ്ണൻ നടത്തിയ പരിശോധന

കലക്ടറുടെ മിന്നൽപരിശോധന; കോട്ടക്കലിൽ മൂന്നു കടകൾ അടപ്പിച്ചു

കോട്ടക്കൽ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച കച്ചവടസ്ഥാപനങ്ങളിൽ കലക്ടറുടെ മിന്നൽ പരിശോധന. മൂന്നു കടകൾ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട്​ ആറോടെയാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ കോട്ടക്കലിൽ പരിശോധനക്കെത്തിയത്.

ചങ്കുവെട്ടി മുതൽ കോട്ടക്കൽ ടൗൺ വരെയായിരുന്നു നടപടികൾ. മിനി റോഡിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ ഷോപ്, ടൗണിൽ തിരൂർ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആൻഡ്​​ കൂൾബാർ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങൾ അടക്കാനും പിഴ ഈടാക്കാനും കലക്ടർ നിർദേശം നൽകി.

വെള്ളിയാഴ്ച മുതൽ കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. ​െഡപ്യൂട്ടി കലക്ടർ ജെ.എച്ച്. അരുൺ, സി.ഐ പ്രദീപ്, സെക്ടറൽ മജിസ്ട്രേറ്റ് കെ.വി. അരുൺ എന്നിവരും നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.