വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ

പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

വൈ​ദ്യു​തി പ്ര​ശ്നം വേ​ണം, ഇ​ന്ത്യ​നൂ​ർ സെ​ക്ഷ​ൻ

കോ​ട്ട​ക്ക​ൽ: മ​ണ്ഡ​ല​ത്തി​ൽ വൈ​ദ്യു​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.

മു​നി​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി അ​നു​ഭ​വി​ക്കു​ന്ന വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ൽ, പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രും അ​വ​ത​രി​പ്പി​ച്ചു.

കോ​ട്ട​ക്ക​ൽ ഇ​ന്ത്യ​നൂ​ർ സെ​ക്ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ ഷ​ബീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ഷ​ൻ ഓ​ഫി​സി​ന് ആ​റ് വ​ർ​ഷ​ത്തേ​ക്ക് കെ​ട്ടി​ടം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള പ്രൊ​പ്പോ​സ​ൽ സ​ർ​ക്കാ​റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്ട്രീ​റ്റ് മെ​യി​ൻ വ​ലി​ക്ക​ൽ, നി​ലാ​വ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

2021-22 വ​ർ​ഷം ഡ​പ്പോ​സി​റ്റ് ചെ​യ്ത സ്ട്രീ​റ്റ് മെ​യി​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള ക​ണ്ട​ക്ട​ർ (ക​മ്പി) ഉ​ൾ​പ്പെ​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും പ്ര​വൃ​ത്തി ഉ​ട​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും തി​രു​ര​ങ്ങാ​ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന് വ​രു​ന്ന​താ​യി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​ന്നാ​നി, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി ഡി​വി​ഷ​നു​ക​ളി​ലെ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്.

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ. ​മാ​നു​പ്പ (ഇ​രി​മ്പി​ളി​യം), സ​ജി​ത ന​ന്നേ​ങ്ങാ​ട​ൻ (മാ​റാ​ക്ക​ര) ജ​സീ​ന മ​ജീ​ദ് (പൊ​ന്മ​ള) ഹ​സീ​ന ഇ​ബ്രാ​ഹീം (എ​ട​യൂ​ർ) റി​ജി​ത ഷ​ലീ​ജ് (കു​റ്റി​പ്പു​റം), എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഒ.​പി. വേ​ലാ​യു​ധ​ൻ (തി​രൂ​ര​ങ്ങാ​ടി), പി.​വി. ല​തീ​ഷ് (പൊ​ന്നാ​നി) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - electrical problem, wanted Indianoor section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.