കോട്ടക്കൽ: രോഗങ്ങൾക്കും ഉറ്റവരുടെ നഷ്ടത്തിനും ഇടയിൽ തുടർജീവിതത്തിന് വഴിയറിയാതെ പകച്ചുനിൽക്കുകയാണ് 59കാരനായ നാലകത്ത് സൈനുദ്ദീൻ. വർഷങ്ങൾക്കുമുമ്പ് കുടുംബം കൈയൊഴിഞ്ഞതോടെയാണ് ഗുരുവായൂർ താമരയൂർ സ്വദേശിയായ ഇദ്ദേഹം കച്ചവട സ്ഥാപനങ്ങളുടെ വരാന്തകൾ അഭയകേന്ദ്രമാക്കിയത്.
പ്രമേഹരോഗിയായ ഇദ്ദേഹം കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷന് സമീപം മൈത്രി റോഡിലാണ് കഴിയുന്നത്. 17 വർഷം ഗൾഫിൽ ഡ്രൈവറായിരുന്നു. ശ്രീലങ്ക സ്വദേശിനിയായ സറീനയുമായുള്ള പരിചയം പിന്നീട് വിവാഹത്തിലെത്തി. 25 വർഷം മുമ്പ് നാട്ടിലെത്തി താമരയൂർ ദേവി ക്ഷേത്രത്തിന് സമീപം താമസമാരംഭിച്ചു. കൂലിപ്പണി ചെയ്തും വാച്ച്മാനായുമൊക്കെ മലപ്പുറത്തിെൻറ വിവിധയിടങ്ങളിൽ ജോലിയെടുത്ത് കഴിഞ്ഞു. മകൾ സനീഫയുടെ പേരിൽ നിർമിച്ച വീട്ടിലായിരുന്നു ഭാര്യക്കും മകൾക്കുമൊപ്പം താമസച്ചിരുന്നത്. മൂന്നുവർഷം മുമ്പ് മകളെ വടക്കാഞ്ചേരിയിലേക്ക് വിവാഹം കഴിച്ചയച്ചു. നാലുമാസത്തിനുശേഷം ഭാര്യയെ മകളും മരുമകനും അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇതോടെയാണ് തെൻറ ദുരിതം ആരംഭിച്ചതെന്നാണ് സൈനുദ്ദീൻ പറയുന്നത്. ഒറ്റക്ക് കുറേനാൾ കഴിഞ്ഞതോടെ വീട് വിട്ടിറങ്ങി. കുടുംബം പാലക്കാടാണെന്നറിഞ്ഞ് തിരഞ്ഞുപോയെങ്കിലും കാണാനായില്ല.
മൈത്രി നഗർ റോഡിലെ നാട്ടുകാരും സ്ഥാപന ഉടമകളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇപ്പോൾ കഴിയുന്നത്. സമീപത്തെ പള്ളിയെയാണ് പ്രാഥമിക കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്. പ്രമേഹരോഗിയായതിനാൽ അഞ്ചുതരം മരുന്നുണ്ട്. കുടുംബത്തിെൻറയടക്കം നമ്പറുകറുള്ള ഫോൺ കളവുപോയതോടെ മറ്റു ബന്ധുക്കളുമായി ബന്ധപ്പെടാനും കഴിയുന്നിെല്ലന്ന് ഇദ്ദേഹം പറയുന്നു. തെൻറ ദുരിതമറിഞ്ഞ് കുടുംബം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ സർക്കാറിെൻറ അഭയകേന്ദ്രങ്ങളിൽ താമസിക്കാൻ സൗകര്യമൊരുക്കണമെന്നാണ് ഇദ്ദേഹത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.