കോട്ടക്കൽ: ഹിജാബ് വിവാദം കേന്ദ്ര സർക്കാറിന്റെ ഭരണപരാജയം മറച്ച് വെക്കാനായി സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിന്റെ ഭാഗമാണെന്ന് ഐ.എൻ.എൽ പ്രവർത്തക സമിതി യോഗം പ്രമേയത്തിൽ ആരോപിച്ചു. ദേശീയ കമ്മിറ്റി നിർദേശ പ്രകാരം സംസ്ഥാന അഡ്ഹോക് കമ്മിറ്റിക്ക് കീഴിൽ ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്ന ഐ.എൻ.എൽ അംഗത്വ വാരാചരണ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
കോട്ടക്കൽ സ്മാർട്ട് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല പ്രവർത്തക സമിതി യോഗത്തിൽ അംഗത്വ കാമ്പയിനിന്റെയും സംഘടന തെരഞ്ഞെടുപ്പ് ആരംഭിക്കാനുമുള്ള ക്രമീകരണം പൂർത്തിയാക്കി. ദേശീയ നേതൃത്വത്തെ അംഗീകരിച്ച് പോകുന്നവർക്കെല്ലാം അംഗത്വം നൽകാനും സമൂഹത്തിന്റെ വിവിധതലത്തിൽ പ്രവർത്തിക്കുന്നവരെ പാർട്ടിയുടെ അംഗമാക്കാനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
സംഘടന തെരഞ്ഞെടുപ്പ് ചുമതലയുളള ജില്ല വരണാധികാരി അശ്റഫ് അലി വല്ലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ്മത്തുള്ള ബാവ, ട്രഷറർ നാസർ ചിനക്കലങ്ങാടി, എൻ.വൈ.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ശമീർ പയ്യനങ്ങാടി, ഒ.ഒ ശംസു, കെ.പി. അബ്ദുഹാജി, സലാം കുരിക്കൾ, കുഞ്ഞിമുഹമ്മദ് കുറ്റിക്കാടൻ, ടി.കെ. അസീസ്, കെ.കെ.എം കുറ്റൂർ, സി.പി. അബ്ദുൽ വഹാബ്, ടി. സൈത് മുഹമ്മദ്, എൻ.പി. ശംസു, മുജീബ് പുള്ളാട്ട്, ആലിമുഹമ്മദ്, ഹംസ മുണ്ടക്കൻ, റഫീഖ് പെരുന്തല്ലൂർ, എ.കെ സിറാജ്, പി.വി. അക്ബർ, മജീദ് ചിറ്റങ്ങാടൻ, അലവി കോട്ടക്കൽ, നൗഷാദ് തൂത, എ.വി.എം. മണൂർ, പോഷക സംഘടന നേതാക്കളായ ഷാജി ശമീർ പാട്ടശ്ശേരി, പറാട്ടി കുഞ്ഞാൻ, സൈത് കള്ളിയത്ത്, അലി പെരുന്തല്ലൂർ, സലീം പൊന്നാനി, യൂനുസ് സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.