കോട്ടക്കൽ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയടക്കം അഞ്ചുപേർക്ക് തെരുവുനായുടെ ആക്രമണത്തിൽ മുറിവേറ്റു. കുറ്റിപ്പുറം തയ്യിൽ ഹനീഫയുടെ ഒന്നര വയസ്സുകാരിയായ മകൾ സിയ, അമരിയിൽ മുഹമ്മദ് കുട്ടി (48), പാറക്കടവത്ത് ഏന്തീൻകുട്ടി (45), ഒറ്റക്കണ്ടത്തിൽ പാത്തുമ്മു (50), ഇവരുടെ പേരമകൻ മകൻ ദീൻ മുഹമ്മദ് (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒരു വളർത്തുമൃഗത്തിനും കടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.