കോ​ട്ട​ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ്

എന്ന് തുറക്കും കോട്ടക്കൽ ബസ് സ്റ്റാൻഡ്? ഇന്ന് സമര പ്രഖ്യാപന കൺവെൻഷൻ

കോട്ടക്കൽ: ആയുർവേദ നഗരത്തിന്‍റെ സ്വപ്ന പദ്ധതിയെന്നറിയപ്പെടുന്ന കോട്ടക്കൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് തുറക്കാൻ ഇനിയും കടമ്പകൾ ഏറെ. മുനിസിപ്പൽ ആക്ട് പ്രകാരം കടമുറികളുടെ ലേല നടപടികളടക്കം പൂർത്തിയാക്കി സ്റ്റാൻഡ് തുറക്കാനാണ് നഗരസഭയുടെ തീരുമാനം.

സ്റ്റാൻഡ് നിർമാണം പൂർത്തിയാകാനിരിക്കെ നഗരസഭ ഭരണസമിതിക്കെതിരെ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കോട്ടക്കലിന്‍റെ ഡ്രീം പ്രോജക്ട് എന്നറിയപ്പെടുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന് 27 കോടി രൂപയാണ് നിർമാണ ചെലവ്. ഒന്നര ഏക്കറിൽ ആധുനിക രീതിയിലുള്ള കെട്ടിടത്തിൽ നൂറിലധികം കടമുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചി മുറി, വാഹനപാർക്കിങ്, ബസുകൾക്ക് യഥേഷ്ടം കടന്നുവരാനും പോകാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കേരള അർബൻ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുത്തായിരുന്നു പ്രവൃത്തികൾ. ഇനി 20 ശതമാനത്തോളം ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ബസ്ബേ, ഡ്രൈനേജ്, ഗ്രിൽസ് അടക്കമുള്ളതാണ് തുടർ പ്രവൃത്തികൾ. കൂടാതെ കടമുറികളുടെ ലേല നടപടികളും പൂർത്തിയാകാനുണ്ട്.

പഴയ സ്റ്റാൻഡിലെ വ്യാപാരികൾക്കെല്ലാം മുറികൾ അനുവദിച്ചിട്ടുണ്ട്. മൂന്നുവർഷം നടന്ന 28ാം നമ്പർ കൗൺസിൽ പ്രകാരം ഇവരെ പുനരധിവസിപ്പിക്കണമെന്നായിരുന്നു തീരുമാനം. താഴത്തെ നിലയിൽ 15 ലക്ഷം രൂപയും ഒന്നാമത്തെ നിലയിൽ അഞ്ചുലക്ഷം വീതവുമാണ് പഴയ കച്ചവടക്കാരിൽനിന്ന് ഈടാക്കിയിരുന്നത്. പുതിയ കെട്ടിടത്തിൽ ആർക്ക് എവിടെയൊക്കെ മുറികൾ നൽകണമെന്ന് പഴയ കൗൺസിൽ തീരുമാനിച്ചിട്ടില്ല. താഴെ നിലയിൽ 25 മുറികൾക്കായി 15 ലക്ഷം രൂപ വീതം വാങ്ങിയെങ്കിലും 21 മുറികൾ മാത്രമാണ് ഈ ഭാഗത്തുള്ളത്. ബാക്കി നാല് മുറികൾ മുകൾ ഭാഗത്ത് മതിയെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും അഞ്ചുലക്ഷത്തിന് പകരം 15 ലക്ഷം എന്തിന് കൊടുത്തുവെന്ന ചോദ്യം ബാക്കിയാണ്. മുകൾ ഭാഗത്തുള്ള 21 മുറികൾ ലേലത്തിന് വെച്ചതോടെ നാലെണ്ണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പരാതിയിൽ 27ന് കോടതി നഗരസഭയുടെ വാദം കേൾക്കും. അതേസമയം, സ്റ്റാൻഡ് തുറന്നുകൊടുക്കണമെന്നാവശ്യവുമായി ജനകീയ സമരസമിതി ശനിയാഴ്ച സമര പ്രഖ്യാപന കൺവെൻഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്റ്റാൻഡ് വിഷയം വരുംദിവസങ്ങളിലും സങ്കീർണ്ണമാകും.

ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ചെ​യ​ർ​മാ​ൻ

കോ​ട്ട​ക്ക​ൽ: ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​മാ​ണ് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. നാ​സ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. 2015-20 കാ​ല​യ​ള​വി​ൽ എ​ഴു​പ​ത് ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. നി​ല​വി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​ണം. മു​സ്​​ലിം ലീ​ഗ് പാ​ർ​ട്ടി എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി ഡ്രീം ​പ്രോ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ജ​ന​കീ​യ​മാ​യി സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ ശ്ര​മി​ക്ക​ണം.

ന​ട​പ​ടി​ക​ൾ മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം -ചെ​യ​ർ​പേ​ഴ്സ​ൻ

കോ​ട്ട​ക്ക​ൽ: സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ ഷ​ബീ​ർ. 29ന് 21 ​മു​റി​ക​ളു​ടെ പു​ന​ർ​ലേ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡി​ന്റെ പ​ടി​ഞ്ഞാ​റു വ​ശ​ത്ത് 22 മു​റി​യി​ൽ 21 എ​ണ്ണ​ത്തി​ലാ​ണ് പു​ന​ർ ലേ​ലം ന​ട​ക്കു​ക. ആ​ഗ​സ്റ്റ്​ 12ലെ ​കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​രം മു​റി​ക്ക്​ 60 ല​ക്ഷം രൂ​പ​യും 10,000 വാ​ട​ക​യു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മു​റി​ക​ൾ ലേ​ലം ചെ​യ്യാ​നി​രി​ക്കെ വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ന​ട​പ​ടി​യാ​ണ്. ക​ഴി​ഞ്ഞ ലേ​ല​ത്തി​ൽ ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രെ മു​ട​ക്കു​ന്ന സ​മീ​പ​ന​മാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ണ്ടാ​യ​ത്. കൗ​ൺ​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം പ​ഴ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കും. നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഊ​രാ​ളു​ങ്ക​ൽ ക​മ്പ​നി ത​ന്ന ബി​ല്ലി​ൽ 2.91 കോ​ടി രൂ​പ​യാ​ണ്​ ഇ​നി കൊ​ടു​ക്കാ​നു​ള്ള​ത്. കൂ​ടാ​തെ കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി വ​ഴി 1.52 കോ​ടി​യു​ടെ ലോ​ണി​ന് ന​ഗ​ര​സ​ഭ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​ത്​ തി​രി​ച്ച​ടി​യാ​യി. ലേ​ലം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്. ഫ​ണ്ട് ല​ഭി​ച്ചാ​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.

Tags:    
News Summary - Kottakal Bus Stand: Today is the strike declaration convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.