ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ ഷ​ബീ​ർ ദേ​ശീ​യ​പാ​ത നി​ല​മെ​ടു​പ്പ് എ​ൻ.​എ​ച്ച് ​െഡ​പ്യൂ​ട്ടി ക​ല​ക്ട​ർ ജെ.​ഒ. അ​രു​ണി​ന് കൈ​മാ​റു​ന്നു

ദേ​ശീ​യ​പാ​ത നി​ല​മെ​ടു​പ്പ്: കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കു​ന്ന​ത് ര​ണ്ടു​കോ​ടി​യോ​ളം

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കു​ന്ന​ത് ഒ​രു​കോ​ടി​യോ​ളം രൂ​പ. പാ​ത ക​ട​ന്നു​പോ​കു​ന്ന ചി​ന​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഭൂ​മി​യാ​ണ് എ​ൻ.​എ​ച്ച് അ​തോ​റി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

25 സെൻറ് ഭൂ​മി​യാ​ണ് ഇ​വി​ടെ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​തി​ൽ 12 സെൻറ്​ ഭൂ​മി​യാ​ണ് നാ​ലു​വ​രി പാ​ത​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. 98,11,229 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കും.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ ഷ​ബീ​ർ ദേ​ശീ​യ​പാ​ത നി​ല​മെ​ടു​പ്പ് എ​ൻ.​എ​ച്ച്​ ​െഡ​പ്യൂ​ട്ടി ക​ല​ക്ട​ർ ജെ.​ഒ. അ​രു​ണി​ന് കൈ​മാ​റി. തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, തി​രൂ​ർ താ​ലൂ​ക്കി​ലെ മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യു​ള്ള അ​ദാ​ല​ത്ത് കോ​ട്ട​ക്ക​ലി​ൽ ന​ട​ന്നു.

പെ​രു​മ​ണ്ണ (23), മാ​റാ​ക്ക​ര (20) പ​ഞ്ചാ​യ​ത്തു​ക​ൾ, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി 49 കേ​സു​ക​ളാ​ണ് എ​ത്തി​യ​ത്. 38 ക​ക്ഷി​ക​ൾ നേ​രി​ട്ടെ​ത്തി. അ​ഞ്ചു​കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ര​ട​ക്ക​മു​ള്ള​വ​ർ ഇ​നി കോ​ഴി​ച്ചെ​ന​യി​ലെ നി​ല​മെ​ടു​പ്പ് കാ​ര്യാ​ല​യ​ത്തി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാം.

ഇ​വി​ടെ​യും രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി വ​ഴി​യാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. ഭൂ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ 1200 കോ​ടി​യു​ടെ ന​ഷ്​​ട​പ​രി​ഹാ​ര​മാ​ണ് ഇ​നി ന​ൽ​കാ​നു​ള്ള​ത്. പൊ​ന്നാ​നി, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി എ​ന്നി താ​ലൂ​ക്കി​ലെ ഭൂ​വു​ട​മ​ക​ൾ​ക്കാ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ലാ​യി മ​റ്റി​ട​ങ്ങ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ക്കും. കോ​ട്ട​ക്ക​ൽ സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​ദാ​ല​ത്ത് അ​സി. ക​ല​ക്ട​ർ സ​ഫ്​​ന ന​സ​റു​ദ്ദീ​ൻ സ​ന്ദ​ർ​ശി​ച്ചു. ഇ​ല​ക്​​ഷ​ൻ ​െഡ​പ്യൂ​ട്ടി ഹ​രി​കു​മാ​ർ, എ​ൽ.​എ.​എ​ൻ.​എ​ച്ച് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ പി.​എം. സ​മീ​റ, മാ​യ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്​​ദു​ൽ മ​ജീ​ദ്, സ​ജീ​വ്, റ​സ്​​ല​മ്മ, സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ദാ​ല​ത്ത്.

Tags:    
News Summary - Kottakal Municipal and National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.