മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ വേതനം സംബന്ധിച്ച് തൊഴിലാളികളും മാനേജ്‌മെൻറും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ പി.എസ്. അനില്സാമിെൻറ നേതൃത്വത്തില്‍ മാനേജ്‌മെൻറും തൊഴിലാളി യൂനിയനുകളുമായി ജില്ല ലേബര്‍ ഓഫിസില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പരിഹാരമായത്.
കോവിഡ് മൂലം സ്ഥാപനത്തിനുണ്ടായ സാമ്പത്തിക നഷ്ടം കാരണം ജീവനക്കാരുടെ വേതനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് മാനേജ്‌മെൻറ് നോട്ടീസ് ഇറക്കിയിരുന്നു.
മാനേജ്‌മെൻറും തൊഴിലാളി യൂനിയനുകളും തമ്മില്‍ നിരവധി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നോട്ടീസിനെതിരെ യൂനിയനുകള്‍ ജില്ല ലേബര്‍ ഓഫിസര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി), ആര്യവൈദ്യശാല എംപ്ലോയീസ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി), ആര്യവൈദ്യശാല മസ്ദൂര്‍ സംഘം (ബി.എം.എസ്), കോട്ടക്കല്‍ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) എന്നിവരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.