കോട്ടക്കൽ: ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ അര്‍ബുദ ബാധിതനായി കഴിയുന്ന കോട്ടക്കലിലെ മാതാരി അബുവിനും സുബൈദക്കും സ്വപ്ന ഭവനമൊരുങ്ങുന്നു. മാതാരി- അബു സഹായ ജനകീയ കമ്മിറ്റിയുടെ ഇടപെടലിൽ അഞ്ച് സെൻറ് ഭൂമി ഉദരാണിപറമ്പിൽ യാഥാർഥ്യമായി. അബുവിെൻറ പേരിൽ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കിയ കമ്മിറ്റി വീടെന്ന ആദ്യഘട്ട കടമ്പകൾ പൂർത്തിയാക്കി.
ജൂൺ 29നാണ് അബുവിെൻറ ദുരിതകഥ 'മാധ്യമം' പുറംലോകത്തെത്തിച്ചത്. തുടർന്ന് വിവിധ സംഘടനകളും ക്ലബുകളും സഹായവുമായെത്തി. പാറയിൽ സ്ട്രീറ്റ് ബ്രോസ് വാട്സ്ആപ് കൂട്ടായ്മ, സെവൻസ് ക്ലബ്, ഗ്ലോബൽ കെ.എം.സി.സി, യൂത്ത് ലീഗ് തുടങ്ങിയവരും സഹായഹസ്തങ്ങൾ കൈമാറി. ജനകീയ കമ്മിറ്റി ചെയർമാൻ ചാലമ്പാടൻ മുഹമ്മദ് കുട്ടി, വിനോദ് പത്തൂർ, ഷാഹുൽ ഹമീദ് കളത്തിൽ, ഇല്ലിക്കോട്ടിൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർ നടപടികൾ.
പരവക്കൽ എറമു ഹാജിയാണ് മൂന്ന് സെൻറ് ഭൂമിക്കുള്ള പണം നൽകിയത്. ബാക്കി രണ്ട് സെൻറ് ഭൂമിക്കുള്ള പണം കമ്മിറ്റി നൽകി. സ്വകാര്യ സ്ഥാപനത്തിെൻറ സഹായത്തോടെ വീട് നിർമിക്കാനുള്ള ഒരുക്കത്തിലാണ് കമ്മിറ്റി ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.