മാ​ധ്യ​മം’ ഒ​രു​ക്കി​യ ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യുടെ ഭാഗമായി കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ്

എ​ച്ച്.​എ​സ്.​എ​സി​ൽ സംഘടിപ്പിച്ച പാഠശാലയിൽ പങ്കെടുത്ത വി​ദ്യാ​ർ​ഥി​ക​ൾ

രാ​ജാ​ങ്ക​ണ​ത്തി​ൽ ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​മാ​യി ‘മാ​ധ്യ​മം വെ​ളി​ച്ചം’

കോ​ട്ട​ക്ക​ൽ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ സാ​ഗ​ര​മൊ​രു​ക്കി ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​മാ​യി ‘മാ​ധ്യ​മം.’ കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഠ​ന​ശാ​ല ഒ​രു​ക്കി​യ​ത്.

ഫി​സി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പു​തി​യ അ​റി​വു​ക​ൾ ന​ൽ​കി​യ​ത്. പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളും മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​കി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ച​ർ​ച്ച​ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ളും നി​വാ​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘മാ​ധ്യ​മം’ പ​ര​സ്യ മാ​നേ​ജ​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ഭേ​രി അ​സി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഐ. ​നി​ഷ, ടി. ​ഷ​രീ​ഫ, ഫാ​ക്ക​ൽ​റ്റി​ക​ളാ​യ കെ. ​ജീ​ജീ​ഷ്, കെ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ധ്യ​മം പ​ര​സ്യ മാ​നേ​ജ​ർ​മാ​രാ​യ ആ​ന​ന്ദ് നെ​ല്ലി​ക്കോ​ട്ട്, പി. ​ഫൈ​സ​ൽ, ലേ​ഖ​ക​ൻ പ്ര​മേ​ഷ് കൃ​ഷ്ണ, കെ.​കെ. ജ​വ​ഹ​ർ, സി. ​ഹാ​രി​സ് ഹം​സ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ർ പി. ​ഗി​രീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് വെ​ളി​ച്ചം ന​ട​ത്തി​വ​രു​ന്ന ‘കാ​ൾ യു​വ​ർ ടീ​ച്ച​ർ’ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ‘ലെ​റ്റ്സ് കൂ​ൾ’ ന​ട​പ്പാ​ക്കു​ന്ന​ത്.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ടു​കാ​ണാ​നും അ​വ​​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്താ​നും സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​ക​റ്റാ​നു​മാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രാ​ണ് ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലേ​ക്കെ​ത്തു​ക. ഗ​ണി​തം, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക സെ​ഷ​നു​ക​ളു​ണ്ടാ​കും.

മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ, പ​രീ​ക്ഷ​പേ​ടി അ​ക​റ്റാ​നു​ള്ള ക്ലാ​സു​ക​ൾ, മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ട്ട​താ​ണ് പ​ദ്ധ​തി.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ​ഠ​ന ​മെ​റ്റീ​രി​യ​ലു​ക​ളും വി​ത​ര​ണം ചെ​യ്യും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ൺ: 9645000323, 9645006070.

Tags:    
News Summary - madhyamam velicham with Let's Cool initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.