കോട്ടക്കല്‍: കരാറുകാരനില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ കോട്ടക്കല്‍ നഗരസഭ സെക്രട്ടറിക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു.
നഗരസഭ സെക്രട്ടറി സുഗധകുമാര്‍, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരായ തിരുനിലത്ത് അബ്ദുന്നാസര്‍, പുളിക്കല്‍ കോയാപ്പു എന്നിവര്‍ക്കെതിരെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
നഗരസഭ കെട്ടിടത്തില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിക്കാൻ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞ് സർക്കാർ അംഗീകൃത ഇലക്ട്രിക്കല്‍ കരാറുകാരനില്‍നിന്ന് മൂന്ന് എ.സികൾ വാങ്ങുകയും പണം നല്‍കാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് പരാതി. കെട്ടിടത്തില്‍ ഘടിപ്പിച്ച എയര്‍കണ്ടീഷനുകള്‍ കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് സ്പോണ്സര് ചെയ്തതാണെന്ന് പോസ്റ്റര്‍ പതിപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തത്തിനെ തുടര്‍ന്ന് പരാതിക്കാരനായ കരാറുകാരൻ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിക്കുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയര്മാന് കെ.കെ. നാസര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.