കോട്ടക്കൽ: പഴയ വാഹനം ഇപ്പോഴും ഓടുന്നത് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച്. അയ്യായിരത്തിലധികം രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. മൂന്നുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനമാണ് നിയമങ്ങൾ ലംഘിച്ച് നിരത്തിലോടിയിരുന്നത്. കോട്ടക്കലിൽ വ്യാഴാഴ്ച ഹെൽമറ്റില്ലാതെ യുവാവ് യാത്ര ചെയ്യുന്നത് കണ്ട ജില്ല എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നു.
സ്കൂട്ടറിൽ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ കണ്ടതോടെ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പഴയ വാഹനമാെണന്ന് മനസ്സിലായത്. 2018ൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയ വാഹനം നമ്പർ പ്രദർശിപ്പിക്കാതെ ഉപയോഗിക്കുകയായിരുന്നു.
16,000 കിലോമീറ്ററോളമാണ് സ്കൂട്ടർ സഞ്ചരിച്ചിട്ടുള്ളത്. വാഹന ഉടമക്കെതിരെയും ഓടിച്ചയാൾക്കെതിരെയും അധികൃതർ കേസെടുത്തു. ഇൻഷുറൻസ് തെറ്റിയതിനും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്തതിനും ഹെൽമറ്റ് ഉപയോഗിക്കാത്തതിനുമടക്കം 5500 രൂപയാണ് പിഴയീടാക്കിയത്. വാഹനം കസ്റ്റഡിയിലെടുത്തു. എ.എം.വി.ഐമാരായ എബിൻ ചാക്കോ, ബോണി കൃഷ്ണ, ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.