കോട്ടക്കൽ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് കോട്ടക്കലിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കോട്ടക്കൽ പുലിക്കോട് പുന്നക്കോട്ടിൽ സലീമിനെയാണ് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അതിരപ്പള്ളി എസ്.എച്ച്.ഒ ഷിജുവിെൻറ നേതൃത്വത്തിലായിരുന്നു നടപടികൾ. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ അന്വേഷണ സംഘം രണ്ടു മണിക്കൂറോളം പരിശോധന നടത്തി. എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ ഷൈലജ, ജിജോ, പ്രവീൺ എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി. തൃശൂരിൽ നിന്നുമുള്ള സൈബർ വിങ്ങും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്. സെപ്റ്റംബർ 13ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
കൊരട്ടി ഡിവൈ.എസ്.പി സന്തോഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍, കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിെൻറ പ്രവര്‍ത്തനം നിയന്ത്രിച്ച പ്രധാനിയാണ് സലീമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതി മറ്റു ചില കേന്ദ്രങ്ങളിലും എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നതായാണ് സൂചന. ഇവിടെയെല്ലാം തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.