കോട്ടക്കൽ: നിൽക്കുന്ന കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പത്മഭൂഷൺ ഡോ. പി.കെ. വാര്യർക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ മോദി. ജൂണിലാണ് അദ്ദേഹത്തിന് 100 വയസ്സ് തികയുന്നത്.
ഇതിെൻറ ഭാഗമായി 'ശതപൂർണിമ' ആഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഇതിെൻറ ഭാഗമായാണ് ആശംസ നേർന്നത്. മഹാനായ ആയുർവേദ ആചാര്യനായ വാര്യരുടെ നിരന്തരമായ പ്രയത്നം ആയുർവേദത്തിന് ഇന്ത്യക്കകത്തും പുറത്തും പ്രചാരം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ആര്യവൈദ്യശാല വിദ്യാർഥികൾക്കും പണ്ഡിതർക്കും ഗവേഷകർക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ ആയുർദേവ രംഗത്തെ മികച്ച സ്ഥാപനമായി മാറ്റിയെടുക്കാൻ സാധിച്ചു. ഇൗ ആഘോഷവേള അദ്ദേഹത്തിെൻറ കാഴ്ചപ്പാടും പ്രയത്നവും ലോക ശ്രദ്ധയിലേക്ക് ആയുർവേദത്തെ എത്തിക്കാനുള്ള അവസരമാണ്. അദ്ദേഹത്തിനായി പ്രാർഥിക്കുന്നു. തുടർന്നും നിരവധി വർഷങ്ങൾ ആയുർവേദത്തെ സേവിക്കാനാകെട്ട എന്നും പ്രധാനമന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.