സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ പൊലീസ് പിടികൂടി. സി.സി.ടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് 17 വയസുകാരനാണ്. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ മാസം ജനുവരി 24നാണ് സംഭവം. കോട്ടക്കല്‍ ടൗണിനും ചങ്കുവെട്ടിക്കുമിടയില്‍ യാഹു റോഡിന് സമീപം ചങ്കുവെട്ടി എടക്കണ്ടന്‍ കുഞ്ഞുമൊയ്തീനെയാണ് (71) ബൈക്ക് ഇടിച്ചത്. നിറുത്താതെ പോയ ബൈക്ക് യാത്രക്കാരനെ 30 ഓളം നിരീക്ഷണ കാമറകളുടെ സഹായത്താലാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിമൊയ്തീെൻറ ഇടതുകാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റിയിരുന്നു.
തിരൂര്‍ കോട്ട് സ്വദേശി മൈലാടിമ്മല്‍ സുരേന്ദ്രെൻറ പേരിലുള്ള ബൈക്കാണ് അപകടമുണ്ടാക്കിയത്. ഇയാളുടെ മകൻ ഉപയോഗിച്ചിരുന്ന ബൈക്ക് സുഹൃത്തും കോട്ടക്കല്‍ പുതുപ്പറമ്പ സ്വദേശിയുമായ 17 വയസ്സുകാരൻ ഒാടിക്കുേമ്പാഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കോട്ടക്കലില്‍ നിന്നും പുതുപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വയോധികനെ ഇടിച്ചിട്ടത്. പിന്നീട് ഈ വാഹനം പുറത്തിറക്കാതെ ഒളിപ്പിക്കുകയായിരുന്നു. ഉടമയോട് ബൈക്കിന് ചെറിയ കേടുപാടുകള്‍ ഉണ്ടെന്നും വര്‍ക്ക്‌ഷോപ്പിലാണെന്നും പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.
പുതിയ മോഡല്‍ ബൈക്കാണ് ഇടിച്ചിട്ട് പോയതെന്ന് സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് 25 ലധികം വാഹന ഉടമകളെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 17 കാരനെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.