കോട്ടക്കൽ: കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി കോറിയിട്ട ചിത്രങ്ങൾക്ക് മേൽ പരസ്യങ്ങൾ പതിച്ച സംഭവത്തിൽ നടപടിയുമായി കോട്ടക്കൽ നഗരസഭ. പതിച്ച ചിത്രങ്ങൾ പൂർണമായും ഒഴിവാക്കി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒതുക്കുങ്ങൽ കൊളത്തുപറമ്പിലെ നടുവട്ടത്ത് വീട്ടിലെ ജ്യേഷ്ഠസഹോദരന്മാരുടെ മക്കളായ സായൂജ്, സഞ്ജേഷ്, സച്ചിന്, സരുണ്‍, ഇവരുടെ സുഹൃത്തായ കുറുപ്പുംപടിയിലെ അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രങ്ങൾ തീർത്തത്.
ചിത്രങ്ങളെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ പരസ്യ പോസ്റ്ററുകള്‍ പതിച്ചത് വ്യാഴാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് ചുറ്റുമറയില് ആയിരങ്ങള്‍ മുടക്കി പത്തു ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചിരുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പതിച്ചതാണ് വിവാദമായത്. കോവിഡിനെ അതിജീവിച്ച ജനത എന്ന വലിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. നഗരസഭയുടെ അനുമതിയോടെയായിരുന്നു നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.