കോട്ടക്കൽ: ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മുസ്ലിം ലീഗ് വിമതന്‍ രംഗത്ത്. പതിനഞ്ചാം വാര്‍ഡായ പുത്തൂരില്‍ നിലവിലെ വൈസ് പ്രസിഡൻറും കോണ്‍ഗ്രസ് നേതാവുമായ ഉമ്മാട്ട് കുഞ്ഞീതുവാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. ഇതിനെതിരെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡൻറായ എം.കെ. നാസര്‍ രംഗത്തുള്ളത്.
യു.ഡി.എഫ് ധാരണ പ്രകാരം നിലവില്‍ 20 സീറ്റുള്ള ഒതുക്കുങ്ങലില്‍ 15 സീറ്റില്‍ ലീഗും അഞ്ചു സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിെൻറ സീറ്റാണിത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പൂക്കാട്ടില്‍ ശരീഫ് ഉള്‍പ്പെടുന്ന വാര്‍ഡ് ഇത്തവണ ലീഗിന് വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
എന്നാല്‍, നേതൃത്വം സീറ്റ് കോണ്‍ഗ്രസിന് തന്നെ വിട്ടുകൊടുക്കുകയായിരുന്നു. പിന്നാലെ ഉമ്മാട്ട് കുഞ്ഞീതു പ്രചാരണവുമാരംഭിച്ചു. ഇതിനിടെയാണ് എം.കെ. നാസര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എത്തിയത്. തുടര്‍ന്ന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് കമ്മിറ്റികള്‍ വ്യത്യസ്ത യോഗം ചേരുകയും വിഷയം പാണക്കാട്ടേക്കും ചർച്ചക്കെത്തി. മുന്നണി സംവിധാനം നിലനിൽക്കണമെന്ന് ഉണർത്തി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നാസറിന് ജില്ല ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയെങ്കിലും പിന്മാറിയില്ല.
ഇതിനിടെ നാസറിെൻറ െതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും വിവാദമായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പൂക്കാട്ടില്‍ ശരീഫാണ് ഉദ്ഘാടനം ചെയ്തത്. ഈ ഫോട്ടോയും ഉള്‍പ്പെടുത്തി ലീഗ് ജില്ല കമ്മിറ്റിക്ക് പരാതി നല്‍കി കഴിഞ്ഞു. വാര്‍ഡ് ലീഗ് കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ സ്ഥാനാര്‍ഥിയായതെന്നാണ് എം.കെ. നാസറിെൻറ വിശദീകരണം.
ഇതോടെ ഔദ്യോഗിക തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യവും ലീഗിൽ ശക്തമായി. വിമത ശല്യം പ്രചാരണത്തെ ബാധിക്കില്ലെന്നും ഏറെ ആത്മവിശ്വാസമാണുള്ളതെന്നും ഉമ്മാട്ട് കുഞ്ഞീതു പറഞ്ഞു. നേരത്തേ രണ്ടു തവണ ഇവിടെ മത്സരിച്ചിരുന്നു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ അസീസ് പടിക്കലും പ്രചാരണത്തില്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.