കോട്ടക്കൽ: നഗരസഭയിലെ റോഡുകളുടെ പേര് മാറ്റുന്നതിൽ വിവാദം. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം ചർച്ചക്ക് വന്നത്. 11 റോഡുകൾക്കാണ് പുതിയ പേര് നൽകണമെന്നാവശ്യം അജണ്ടയിൽ ഉൾപ്പെടുത്തിയത്. വാർഡ് 24ൽ 10ഉം 28, 29 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ഒരു റോഡിനുമാണ് പേരുമാറ്റം.
പ്രദേശത്തെ തറവാട്ടുകാരുടെ നാമധേയത്തിലാണ് പുതിയ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളുടെ പേരിലാണ് വർഷങ്ങളായി അറിയപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പേരിലാണ് ഇത്തരമൊരു നീക്കമെന്നാണ് ആരോപണം. കൗൺസിൽ യോഗത്തിൽ വിഷയത്തിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്.
വിയോജനക്കുറിപ്പിനിടെ ഗാന്ധിനഗർ റോഡിെൻറ പുതിയ പേരിന് അംഗീകാരം നൽകി. കല്ലിങ്ങൽ സെയ്താലിക്കുട്ടി ഹാജി സ്മാരക റോഡ് എന്നാണ് പുതിയ പേര്. മുസ്ലിം ലീഗ് കൗൺസിലർമാരായ കോയാപ്പു എന്ന സെയ്തലവി, അഹമ്മദ് മണ്ടായപ്പുറം എന്നിവരാണ് കൗൺസിലിൽ അപേക്ഷ നൽകിയത്.
നഗരസഭക്ക് കീഴിലെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് ഭക്ഷണം വിതരണം ചെയ്തതിെൻറ തുക നൽകാൻ തീരുമാനമായി. 3,02,927 രൂപയാണ് നൽകാനുള്ളത്. ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.