കോട്ടക്കല്‍: മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ആതിരക്കും കുടുംബത്തിനും വീടൊരുക്കാന്‍ പറപ്പൂര് വീണാലുക്കല്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ കൈത്താങ്ങ്. വീട് നിര്‍മാണത്തിനായി സ്വന്തം നിലക്കാണ് മഹല്ല് പ്രസിഡൻറ് ഉസ്താദ് കുഞ്ഞിപ്പു മുസ്ലിയാര്, സെക്രട്ടറി ടി.ഇ. മരക്കാര്‍ കുട്ടി ഹാജി എന്നിവര്‍ സഹായഹസ്തം നൽകിയത്. ധനസഹായം ഭാരവാഹികള്‍ ഏറ്റുവാങ്ങി.
പഞ്ചായത്തംഗം ടി.ഇ. സുലൈമാന്‍, കരീം എൻജിനീയര്‍, പി.കെ. ഹബീബ് ജഹാന് എന്നിവര്‍ സംസാരിച്ചു. വി. മുഹമ്മദ് ബഷീര്‍, അബ്ദുറഷീദ് മാട്ടില്‍, എം.സി. മുഹമ്മദ് കുട്ടി, ചെമ്പകശ്ശേരി കോയാമു, ടി.ഇ. ശിഹാബുദ്ദീന്, ടി. മുഹമ്മദ് ബഷീര്‍ എന്നിവർ സംബന്ധിച്ചു. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്ടിൽ കഴിയുന്ന ആതിര, രോഗികളായ രക്ഷിതാക്കൾ വേലായുധൻ, ലീല എന്നിവരുടെ ദുരിതം സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത നൽകിയിരുന്നു. തുടർന്ന് ആതിര സ്വപ്നഭവന പദ്ധതി എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ചു. ബാങ്ക് അക്കൗണ്ടും തുറന്നു.
വീടുനിര്‍മാണം കഴിയുംവരെ കുടുംബത്തിന് കഴിയാന്‍ മറ്റൊരു വീട്ടില്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഇതിനകം നിരവധി സഹായഹസ്തങ്ങളാണ് കുടുംബത്തിന് ലഭിച്ചത്. പത്ത് ലക്ഷം രൂപയോളമാണ് ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.