കോട്ടക്കൽ: യു.ഡി.എഫ് തീരുമാനത്തിന് മുേമ്പ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കോട്ടക്കലിലെ കോൺഗ്രസിൽ അമർഷം പുകയുന്നു. പതിനഞ്ചോളം വാർഡുകളിൽ ലീഗ് പ്രഖ്യാപനം നടത്തി.
നിലവിൽ ഏഴാം വാർഡായ നായാടിപ്പാറ സീറ്റിൽ മാത്രമാണ് കോൺഗ്രസിന് സീറ്റ് ലഭിച്ചിട്ടുള്ളൂ. നേതൃത്വം അറിയാതെയാണ് പല വാർഡുകളിലും പ്രഖ്യാപനം നടന്നത്. ആവശ്യപ്പെട്ട സീറ്റുകളിൽ തിങ്കളാഴ്ച പരിഹാരം കാണണമെന്നാണ് ആവശ്യം. 32 ഡിവിഷനുകളുള്ള കോട്ടക്കലിൽ ഏഴു സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
കാലകാലങ്ങളായി ലീഗ് വീതം വെച്ച് നൽകുന്ന സീറ്റുകളിൽ വിജയക്കൊടി പാറിക്കാൻ കോൺഗ്രസിന് രണ്ടു തവണയും കഴിഞ്ഞിട്ടില്ല. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റുകളിലാണ് കോൺഗ്രസ് ബലിയാടാകാറ്. എന്നാൽ, ഇത്തവണ ഇതു പറ്റിെല്ലന്ന നിലപാടിലാണ് നേതൃത്വം.
കോട്ടകുളം, വില്ലൂർ അടക്കം വിജയസാധ്യതയുള്ള സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വില്ലൂരിൽ ലീഗ് സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
പലസ്ഥലങ്ങളിലും ഇതേ നിലപാടാണ് ലീഗ് സ്വീകരിക്കുന്നതാണെന്ന് നേതൃത്വം പറയുന്നത്. മുന്നണി യോഗം ചേരാതെയാണ് ഇത്തരം പ്രഖ്യാപനം നടന്നതെന്നാണ് ആരോപണം. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.