കോട്ടക്കൽ: അതിജീവനത്തിന് പുത്തൻ മാതൃക തീർത്ത കോട്ടക്കലിലെ ജയസൂര്യക്ക് സുമനസ്സുകൾ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ തിങ്കളാഴ്ച കൈമാറും. കോട്ടക്കൽ മദ്റസും പടിയിലാണ് വീട് യാഥാർഥ്യമായത്. രാവിലെ പത്തരക്ക് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പഠനത്തോടപ്പം കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയസൂര്യ 2020ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതോടെ താരമായി. ഉപരിപഠനത്തിനൊപ്പം ദുരിതവും നിറഞ്ഞ മിടുക്കന്റെ ജീവിതം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെ നാടൊന്നാകെ അണിനിരന്നു. വാർത്തക്ക് പിന്നാലെ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന്റെ ശ്രമഫലമായാണ് ജയസൂര്യക്കും കുടുംബത്തിനും വീടൊരുങ്ങിയത്. രോഗത്തെ തുടർന്ന് തളർന്ന പിതാവ് രാജകണ്ണനും ആക്രി പെറുക്കി വിറ്റ് ജീവിച്ചിരുന്ന മാതാവ് ഗോവിന്ദമ്മക്കൊപ്പമായിരുന്നു ജീവിതം. ഇതിനിടയിൽ 2021ൽ പിതാവ് മരിച്ചു. കോഴിക്കോട് ദേവഗിരി കോളജിൽ എം.എ ഇക്കണോമിക്സ് വിദ്യാർഥിയാണ് ഇപ്പോൾ ജയസൂര്യ. 23 വർഷം മുമ്പ് തമിഴ്നാട്ടിലെ വിഴുപ്പുറത്തുനിന്നുമെത്തിയതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.