കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാൾക്ക് മർദനമേറ്റന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെയാണ് കൽപകഞ്ചേരി പൊലീസ് കേസെടുത്തത്. അടിപിടിക്കിടെ കടക്ക് മുന്നിൽനിന്ന് മാറാൻ ആവശ്യപ്പെട്ടതിനാണ് വിദ്യാർഥികൾ മറ്റൊരാളെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളെത്തിയ 20ഓളം ഇരുചക്ര വാഹനങ്ങളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടില്‍ വിദ്യാർഥികൾ തമ്മിൽ അടിപിടി പതിവാകുന്നു. രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർഥികൾ തമ്മിലാണ് തര്‍ക്കത്തിലും അടിപിടിയിലും ഏര്‍പ്പെടുന്നത്. ഏതാനും ദിവസങ്ങളായി പരസ്പരം വെല്ലുവിളികൾ നടത്തി സംഘർഷത്തിനുള്ള കോപ്പ് കൂട്ടുന്നു.
കഴിഞ്ഞദിവസം സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർഥികളെ പൊലീസ് പിടികൂടി. ഓരോ വിദ്യാർഥിയുടെയും രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി.
ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് ഇൻസ്പെക്ടർ റിയാസ് രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.