കോട്ടക്കൽ: സമ്പൂർണ ലോക്ഡൗണൊന്നും ചിലർക്ക് പ്രശ്നമില്ല. വിരുന്നുകൂടാനും അനാവശ്യമായി പുറത്തിറങ്ങാനും തെരഞ്ഞെടുത്ത ദിവസം ഞായറാഴ്ച മാത്രമാണ്.
ഇതോടെ ഇത്തരക്കാരെ പിടികൂടുന്ന തിരക്കിലായിരുന്നു കോട്ടക്കൽ പൊലീസ്. ചിലർക്ക് വിരുന്നിന് പോകണം, മറ്റു ചിലർക്ക് ബന്ധുവീടുകൾ സന്ദർശിക്കണം.
ആറുദിവസം കച്ചവടം നടത്തി ഞായറാഴ്ച മാത്രം വിരുന്ന് പോകുന്ന വ്യാപാരികളും ഇക്കൂട്ടത്തിലുണ്ട്. കോവിഡ് പടർന്ന് പിടിക്കുമ്പോൾ മറ്റസുഖങ്ങൾ വരാതിരിക്കാൻ വെള്ളം ഓതിച്ച് കൊണ്ടുവരാനും ചരടുകെട്ടാനും വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവരെയും പൊലീസ് പിടികൂടി പിഴയിട്ടു.
കുട്ടികളും കുടുംബവും ഒന്നിച്ച് ബന്ധുവീടുകളിലേക്ക് യാത്രതന്നെയാണ്. ഇക്കൂട്ടർക്കിടയിൽ മരുന്നു വാങ്ങാൻ പുറത്തിറങ്ങുന്നവരും പിടിയിലാകുന്നുവെന്നതാണ് സങ്കടം.
ഹെൽമറ്റില്ലാതെയും മാസ്ക് ധരിക്കാെതയും പുറത്തിറങ്ങിയവർക്കും എട്ടിെൻറ പണിയാണ് പൊലീസ് കൊടുത്തത്. ഇതിടെ കന്നുകാലികളുമായി എത്തിയ വാഹനവും പൊലീസ് തിരിച്ചുവിട്ടു. കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.