മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ 80 സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് അറിയിച്ചത്. മൂന്ന് ഫാസ്റ്റിങ് ചാർജിങ് സ്റ്റേഷനുകൾ നിർമാണ പുരോഗതിയിലാണ്. പൊന്നാനി സബ് സ്റ്റേഷൻ, തിരൂർ വൈദ്യുതി ഭവനം, മലപ്പുറം സബ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഫാസ്റ്റിങ് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നത്. രണ്ട് മാസങ്ങൾകൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഓരോ മണ്ഡലങ്ങളിലും ചുരുങ്ങിയത് അഞ്ച് ചാർജിങ് സ്റ്റേഷനുകളാണ് നിർമിക്കുക. മണ്ഡലങ്ങളുടെ പേരും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലവും താഴെ:
കൊണ്ടോട്ടി - അരീക്കോട് റോഡ് എടവണ്ണപ്പാറ, മുസ്ലിയാരങ്ങാടി, മോയിൻ കുട്ടി വൈദ്യർ സ്മാരകം, ഐക്കരപ്പടി, കൊട്ടപ്പുറം
ഏറനാട് - കാവനൂർ, ഉഗ്രപുരം, അകമ്പാടം, കിഴിശ്ശേരി, എടവണ്ണ ബ്രിഡ്ജ്
നിലമ്പൂർ - കനോലി പ്ലോട്ട്, പാലാങ്കര പാലം, വില്ലേജ് ഓഫിസിന് സമീപം, ആനമറി ചെക്ക് പോസ്റ്റ്, പായിമ്പാടം
വണ്ടൂർ - ഓപ്പോസിറ്റ് സാഗർ ഹോട്ടൽ, പൊങ്ങലൂർ, തുവ്വൂർ കമാനം, കാളികാവ് പഴയ പാലം, ചിറക്കൽ ഇക്കോ ടൂറിസം
മഞ്ചേരി - ഐ.ജി.ബി.ടി ബസ് സ്റ്റാൻഡ്, ആക്കപ്പറമ്പ, ഹാജിയാർ പടി, ചൂരക്കാവ്, ഏപ്പിക്കാട്
പെരിന്തൽമണ്ണ - ചെറുകര മിനി സ്റ്റേഡിയം, പുലാമന്തോൾ പാലം, കാര്യവട്ടം, കരിങ്കല്ലത്താണി, പാലോളിപ്പറമ്പ്
മങ്കട - കാഞ്ഞീരപ്പടി, കൂട്ടിലങ്ങാടി ടൗൺ, കുറുപ്പത്താൽ, പുഴക്കാട്ടിരി, കെ.വി.ആർ കാറിന് സമീപം
മലപ്പുറം - കോഡൂർ താണിക്കൽ, കിഴക്കേത്തല, മൊറയൂർ സ്കൂൾ പടി, അറവങ്കര സ്കൂൾ പടി, ആനക്കയം
വേങ്ങര - ബി.എസ്.എൻ.എൽ ഓഫിസിന് സമീപം, കൂരിയാട്, ഒതുക്കുങ്ങൽ, ഇരിങ്ങല്ലൂർ, കൊളപ്പുറം
വള്ളിക്കുന്ന് - പറമ്പിൽപീടിക, മൂന്നിയൂർ, ആനങ്ങാടി, താഴെ ചേളാരി, കാക്കഞ്ചേരി
തിരൂരങ്ങാടി - എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുൽ ഹുദക്ക് സമീപം, വെന്നിയൂർ, കോഴിച്ചെന, പരപ്പനങ്ങാടി പൈനിക്കൽ
താനൂർ - പഞ്ചായത്ത് ഓഫിസിന് സമീപം, മൂച്ചിക്കൽ, ബസ് സ്റ്റാൻഡിന് സമീപം, ഫിഷറീസ് സ്കൂൾ, കുറ്റിപ്പാല
തിരൂർ - തെക്കുംമുറി, സെൻട്രൽ ജങ്ഷൻ, തിരുനാവായ, കുറുക്കോൾ, പുത്തനത്താണി
കോട്ടക്കൽ - വളാഞ്ചേരി, കോട്ടക്കൽ പാലത്തറ, കുറ്റിപ്പുറം, പൊന്മള, പൂക്കാട്ടിരി, ഇരിമ്പിളിയം
തവനൂർ - അയങ്കലം, നരിപ്പറമ്പ, എടപ്പാൾ, കാവിലങ്ങാട്, ആലത്തിയൂർ
പൊന്നാനി - പെരുമ്പടപ്പ് പാറ, പുതിയിരുത്തി, ചങ്ങരംകുളം, മാറഞ്ചേരി, സി.വി ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.