കുറ്റിപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി. ഈ ലോഡ്ജിൽ സ്ഥിരമായി മുറിയെടുത്ത് താമസിക്കുന്ന തിരൂർ പടിഞ്ഞാറേക്കര സ്വദേശി അനസിനെതിരെ കേസെടുത്തു. നബാട്ടി ചോക്കലേറ്റിന്റെ കവറിനകത്ത് ഒളിപ്പിച്ച 200 ഗ്രാം എം.ഡി.എം.എയാണ് മലപ്പുറം നാർകോട്ടിക്സ് സ്ക്വാഡ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറത്ത് നിന്നും എത്തിയ എക്സൈസ് സംഘം ഇയാളെ പിടികൂടുന്നതിന് ഈ ലോഡ്ജിൽ മുറിയെടുത്ത് നിരീക്ഷിച്ചു വരികയായിരുന്നു.
മണിക്കൂറുകളോളം പ്രതിയെ കാത്തുനിന്നെങ്കിലും സംഭവം മണത്തറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. മലപ്പുറം എക്സൈസ് നാർകോട്ടിക്സ് സ്ക്വാഡ് സി.ഐ ആർ.ബി. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ.എസ്.ഐ അബ്ദുൽ വഹാബ്, പ്രിവന്റീവ് ഓഫിസർമാരായ പ്രഭാകരൻ പള്ളത്ത്, പി. ഷെഫീർ അലി, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് അലി, വനിത സി.ഇ.ഒ സലീന, ഡ്രൈവർ നിസാർ എന്നിവർ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്ന് സി.ഐ വി.ആർ. സജികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.