Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightലോഡ്ജിൽനിന്ന് 200...

ലോഡ്ജിൽനിന്ന് 200 ഗ്രാം എം.ഡി.എം.എ പിടികൂടി

text_fields
bookmark_border
MDMA,
cancel

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ പി​ടി​കൂ​ടി. ഈ ​ലോ​ഡ്ജി​ൽ സ്ഥി​ര​മാ​യി മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ന്ന തി​രൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി അ​ന​സി​നെ​തി​രെ കേ​സെ​ടു​ത്തു. ന​ബാ​ട്ടി ചോ​ക്ക​ലേ​റ്റി​ന്റെ ക​വ​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 200 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് മ​ല​പ്പു​റം നാ​ർ​കോ​ട്ടി​ക്സ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റ​ത്ത് നി​ന്നും എ​ത്തി​യ എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ഈ ​ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​തി​യെ കാ​ത്തു​നി​ന്നെ​ങ്കി​ലും സം​ഭ​വം മ​ണ​ത്ത​റി​ഞ്ഞ പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക്സ് സ്ക്വാ​ഡ് സി.​ഐ ആ​ർ.​ബി. സ​ജി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ എ.​എ​സ്.​ഐ അ​ബ്ദു​ൽ വ​ഹാ​ബ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ പ​ള്ള​ത്ത്, പി. ​ഷെ​ഫീ​ർ അ​ലി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​ലി, വ​നി​ത സി.​ഇ.​ഒ സ​ലീ​ന, ഡ്രൈ​വ​ർ നി​സാ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്ന് സി.​ഐ വി.​ആ​ർ. സ​ജി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeizeMDMA
News Summary - 200 grams MDMA was seized from the lodge
Next Story