ആൻറിജൻ പരിശോധനയിൽ പോസിറ്റിവായവർ ആർ.ടി.പി.സി.ആറിൽ നെഗറ്റിവ്​

കു​റ്റി​പ്പു​റം: ത​വ​നൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റാ​യ​വ​ർ മ​റ്റൊ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യ​പ്പോ​ൾ നെ​ഗ​റ്റി​വാ​യി. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ സ​മ്പ​ർ​ക്ക വി​ല​ക്ക്​ ലം​ഘി​ച്ച​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൃ​ക്ക​ണാ​പു​രം സി.​എ​ച്ച്.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം വാ​ർ​ഡ് കു​ണ്ടു​കാ​ട് ജാ​റം ഹാ​ളി​ൽ 105 പേ​രെ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 39 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ വ​കു​പ്പി​െൻറ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് പോ​സി​റ്റി​വാ​യ 20 പേ​ർ പു​റ​ത്തി​റ​ങ്ങി കു​റ്റി​പ്പു​റ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഫ​ലം നെ​ഗ​റ്റി​വാ​യി. ആ​രോ​ഗ്യ വ​കു​പ്പി​െൻറ നി​ർ​ദേ​ശം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ണ് കു​റ്റി​പ്പു​റം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​ദ്യം ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​രാ​ൾ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ അ​വി​ടെ വെ​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വാ​ണ് ഫ​ലം ല​ഭി​ച്ച​ത്. ഈ ​വി​വ​രം അ​റി​ഞ്ഞ് പോ​സി​റ്റി​വാ​യ 20ഓ​ളം പേ​ർ വീ​ണ്ടും സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ നെ​ഗ​റ്റി​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. ഈ ​സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പോ​സി​റ്റി​വാ​യ നി​ര​വ​ധി ആ​ളു​ക​ൾ സ​മ്പ​ർ​ക്ക വി​ല​ക്ക്​ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ന്ന് കോ​വി​ഡ് പ​ട​ർ​ത്തി​യെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Those who tested positive for antigen were negative for RTPCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.