ആൻറിജൻ പരിശോധനയിൽ പോസിറ്റിവായവർ ആർ.ടി.പി.സി.ആറിൽ നെഗറ്റിവ്
text_fieldsകുറ്റിപ്പുറം: തവനൂരിൽ ആരോഗ്യ വകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ പോസിറ്റായവർ മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമായപ്പോൾ നെഗറ്റിവായി. എന്നാൽ, സംഭവത്തിൽ സമ്പർക്ക വിലക്ക് ലംഘിച്ചതിന് പൊലീസ് കേസെടുത്തു.
തൃക്കണാപുരം സി.എച്ച്.സിയുടെ നേതൃത്വത്തിൽ പത്താം വാർഡ് കുണ്ടുകാട് ജാറം ഹാളിൽ 105 പേരെ ആൻറിജൻ പരിശോധന നടത്തിയതിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സമ്പർക്ക വിലക്കിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പിെൻറ നിർദേശം മറികടന്ന് പോസിറ്റിവായ 20 പേർ പുറത്തിറങ്ങി കുറ്റിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റിവായി. ആരോഗ്യ വകുപ്പിെൻറ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്.
ആദ്യം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഒരാൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ അവിടെ വെച്ച് ഡോക്ടർമാരുടെ നിർദേശപ്രകാരം നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവാണ് ഫലം ലഭിച്ചത്. ഈ വിവരം അറിഞ്ഞ് പോസിറ്റിവായ 20ഓളം പേർ വീണ്ടും സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റിവ് ഫലമാണ് ലഭിച്ചത്. ഈ സംഭവം പുറത്തായതോടെ പോസിറ്റിവായ നിരവധി ആളുകൾ സമ്പർക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി നടന്ന് കോവിഡ് പടർത്തിയെന്ന് പൊലീസ് പറയുന്നു. തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം, സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.