മലപ്പുറം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിെൻറ സൗര പദ്ധതിക്ക് മലപ്പുറം നിയോജക മണ്ഡലത്തില്‍ തുടക്കം. സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് ഫെയ്സ് 2 വില്‍ ഉള്‍പ്പെടുത്തി മഞ്ചേരി സര്‍ക്കിളിന് കീഴില്‍ മലപ്പുറം നിയോജക മണ്ഡലത്തിലെ മലപ്പുറം ഈസ്റ്റ് സെക്ഷനിലെ വി. വിജയരാജിെൻറ വീട്ടില്‍ സ്ഥാപിച്ച രണ്ട് കിലോ വാട്സ് സോളാര്‍പ്ലാന്റ് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ നിസ പദ്ധതി വിശദീകരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ മഹ്മൂദ്, ഇലക്ട്രിക്കല്‍ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ ഖലീലുല്‍ റഹ്മാന് എന്നിവർ സംസാരിച്ചു.
കേരളത്തിലെ സൗരോര്‍ജ ഉൽപാദന ശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സൗര പദ്ധതി.
ഈ പദ്ധതിയില്‍ 500 മെഗാവാട്ട്, പുരപ്പുറ സോളാര്‍ പ്ലാന്റുകള്‍ മുഖേനയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മലപ്പുറം നിയോജക മണ്ഡലത്തില്‍ 202 ഉപഭോക്താക്കളില്‍ നിന്നും 741 കിലോ വാട്സ് നിലയങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.