മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം-നെടുമ്പാശ്ശേരി ലോ ഫ്ലോർ സർവിസിന് ശുഭയാത്ര. പരീക്ഷണാർഥം സർവിസ് പുനരാരംഭിച്ച ഞായറാഴ്ച ലോക്ഡൗണായിട്ടും പ്രവാസികളടക്കം ബസിനെ ആശ്രയിച്ചു. 10,377 രൂപയാണ് ആദ്യ ദിവസത്തെ വരുമാനം.
സർവിസ് വിജയകരമായി മുന്നോട്ടുകൊണ്ടുപോവാൻ കഴിയുമെന്നതിെൻറ സൂചനയാണിതെന്ന് അധികൃതർ പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ സമീപഭാവിയിൽ കൂടുതൽ നെടുമ്പശ്ശേരി ലോ ഫ്ലോർ സർവിസുകൾ പുനരാരംഭിക്കും.
ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് നാലിനാണ് മലപ്പുറത്തുനിന്ന് സർവിസ് തുടങ്ങുന്നത്. പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശൂർ വഴി രാത്രി 9.15ഒാടെ നെടുമ്പാശ്ശേരിയിലെത്തും. തിരിച്ച് അടുത്ത ദിവസം പുലർച്ച അഞ്ചിന് നെടുമ്പാശ്ശേരിയിൽനിന്ന് തൃശൂർ-ചങ്കുവെട്ടി-യൂനിവേഴ്സിറ്റി വഴി രാവിലെ 11.10ഒാടെ കോഴിക്കോട്ടേക്ക്. അവിടെ നിന്ന് 11.40ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് മലപ്പുറത്തെത്തുന്ന രീതിയിലാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.