കോട്ടക്കൽ: കേരളത്തിലെ ഏറ്റവും വലിയ ഉപരിപഠന-കരിയർ എക്സിബിഷനായ മാധ്യമം എജുകഫെ-2023ന് വേണ്ടി കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഒരുങ്ങുന്നത് വിശാലമായ വേദി. ഏപ്രിൽ 26, 27 തീയതികളിൽ നടക്കുന്ന എജുകഫെ വേദികൾ അത്യാധുനിക ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായി ശീതീകരിച്ചവയാണ്.
രാജാസ് സ്കൂളിന്റെ വിശാലമായ മൈതാനിയിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉപരിപഠന മാർഗനിർദേശ സംരംഭങ്ങളുടെയും വിദേശ പഠന സഹായ സംവിധാനങ്ങളുടെയും നൂറോളം സ്റ്റാളുകളാണ് കരിയർ എക്സിബിഷനായി ഒരുങ്ങുന്നത്. സെമിനാർ വേദിക്ക് പുറമെ എക്സിബിഷൻ ഹാൾ ഉൾപ്പെടെയുള്ളവയും പൂർണമായി ശീതീകരിച്ചതായിരിക്കും. കോഴിക്കോട് ഉംറാസ് എന്റർപ്രൈസസാണ് വേദി ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.