മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ. രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും ലഭിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി നിരവധി ഓഫറുകൾ എജുകഫെയുടെ വേദിയിൽ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്കായി നിരവധി സമ്മാനങ്ങളും ടൂർ പാക്കേജുകളുമടക്കം ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ സെഷനുകൾക്കുപുറമെ മക്കളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയിൽ കാത്തിരിക്കുന്നുണ്ട്. മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഉമർ അബ്ദുസ്സലാം, മെഹറൂഫ് സി.എം, ഡോ. സുലൈമാൻ മേൽപ്പത്തൂർ, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. കൊമേഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശ പഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.
അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ സിജി ടീമിന്റെ സെഷനുകളും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ് മുഖേനയും രജിസ്റ്റർ ചെയ്യാം ഫോൺ നമ്പർ: 9645007172.
മലപ്പുറം: രാജ്യത്തുതന്നെ ഏറ്റവും അധികം ആളുകളെ സ്വാധീനിച്ച മികച്ച മോട്ടിവേഷണൽ പ്രാസംഗികരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ നിൽക്കുന്ന ഡോ. മാണി പോൾ ഫെസ്റ്റിൽ വിദ്യാർഥികൾക്കൊപ്പമുണ്ടാവും. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഒട്ടനവധി പ്രമുഖ സെഷനുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹം എജുകഫെയിലേക്കെത്തുമ്പോൾ അത് വിദ്യാർഥികൾക്കുള്ള അസുലഭ നിമിഷംകൂടിയായി മാറും.
ഡിജിറ്റൽ കാലഘട്ടത്തിലെ പഠനം എങ്ങനെ എളുപ്പമാക്കാം, ഡിജിറ്റൽ കാലഘട്ടത്തെ എങ്ങനെ പാഠ്യ വിഷയങ്ങളിലേക്ക് സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ചെല്ലാം വിശദമായിത്തന്നെ അദ്ദേഹം വിദ്യാർഥികളോട് സംവദിക്കും. സോഫ്റ്റ് സ്കിൽ ട്രെയ്നിങ് രംഗത്ത് 20 വർഷത്തിലധികം പ്രവർത്തിപരിചയമുള്ള ഡോ. മാണിപോളിന്റെ അനുഭവങ്ങൾ തന്നെ എജുകഫെയിലെത്തുന്നവർക്ക് മികച്ചൊരു പാഠമാകും എന്നുറപ്പ്.
വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുമ്പോൾ അത് രണ്ട് തലമുറകളുടെ വിവര കൈമാറ്റത്തിനുള്ള വേദികൂടിയായി മാറും.കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്തെ നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ മോട്ടിവേഷണൽ ക്ലാസുകൾ നയിച്ചുകൊണ്ടിരിക്കുന്ന ആൾ കൂടിയാണ് ഡോ. മാണി പോൾ. ചടുലമായ സംസാരവും ഇടപെടലുകളുംകൊണ്ട് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആശയങ്ങൾ കൈമാറി മാണിപോൾ എജുകഫെയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.