മലപ്പുറം: ജില്ല പഞ്ചായത്ത് പ്രസിഡൻറായി യു.ഡി.എഫിലെ എം.കെ. റഫീഖയെയും വൈസ് പ്രസിഡൻറായി ഇസ്മായിൽ മൂത്തേടത്തെയും തെരഞ്ഞെടുത്തു. ഇരുവരും മുസ്ലിംലീഗ് അംഗങ്ങളാണ്. ബുധനാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.എ. കരീമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് റഫീഖയെ നാമനിർദേശം ചെയ്തത്.
പി.വി. മനാഫ് പിന്താങ്ങി. എൽ.ഡി.എഫിൽനിന്നും സി.പി.എമ്മിലെ ആരിഫ നാസറാണ് മത്സരിച്ചത്. ഇ. അഫ്സൽ നാമനിർദേശം ചെയ്തു. എ.കെ. സുബൈർ പിന്താങ്ങി. 32 ഡിവിഷനുകളുളള ജില്ല പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 26 അംഗങ്ങളുടെ വോട്ടാണ് ലഭിച്ചത്. ആതവനാട് അംഗമായ ഹംസ മാസ്റ്ററുടെ വോട്ട് അസാധുവായി. ആരിഫക്ക് അഞ്ച് വോട്ടും ലഭിച്ചു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ഇസ്മായിൽ മൂേത്തടവും സി.പി.െഎയിലെ എ.കെ. സുബൈറും തമ്മിലായിരുന്നു മത്സരം. ഇസ്മായിലിന് 27 ഉം സുബൈറിന് അഞ്ച് വോട്ടുകളും കിട്ടി. ഇസ്മായിലിനെ അജ്മലും സുബൈറിനെ മോഹൻദാസുമാണ് നാമനിർദേശം ചെയ്തത്. വരണാധികാരിയായ കലക്ടർ കെ. ഗോപാലകൃഷ്ണൻ പ്രസിഡൻറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറായ ഇസ്മായിൽ മൂത്തേടത്തിന് പ്രസിഡൻറ് റഫീഖയും സത്യവാചകം ചൊല്ലിക്കൊടുത്തു.
ആറാമത് ജില്ല പഞ്ചായത്ത് പ്രസിഡൻറാണ് ആനക്കയം ഡിവിഷനിൽ നിന്നും വിജയിച്ച റഫീഖ. ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ലീഗ് ജില്ല സെക്രട്ടറി യു.എ. ലത്തീഫ്, കെ.പി. മറിയുമ്മ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കുറുക്കോളി മൊയ്തീൻ കുട്ടി, സുഹ്റ മമ്പാട്, ഉമ്മർ അറക്കൽ, ഹാജറുമ്മ ടീച്ചർ, സലീം കുരുവമ്പലം, അംഗങ്ങളായ എ.പി. ഉണ്ണികൃഷ്ണൻ, പി. മോഹൻദാസ്, എൻ.എ. കരീം, പി.വി. മനാഫ്, എ.കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതവും എ.ഡി.എം. എൻ.എം. മെഹ്റലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.