മലപ്പുറം: വൈദ്യുതി ഉപയോഗം കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ ആവിഷ്കരിച്ച സമ്പൂർണ എൽ.ഇ.ഡി വിളക്ക് പദ്ധതിയുടെ ഒന്നാംഘട്ടം പുരോഗമിക്കുന്നു. 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് 4360 എൽ.ഇ.ഡി വിളക്കുകൾ വാങ്ങിക്കഴിഞ്ഞു.
40 വാർഡുകളിലും സി.എഫ്.എൽ ലൈറ്റുകൾ മാറ്റി 95 വീതം എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കും. ടൗൺ ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം എൽ.ഇ.ഡിയിലേക്ക് മാറും. ഇതോടെ നഗരസഭയിലെ സി.എഫ്.എൽ ലൈറ്റുകൾ നാലിലൊന്നായി ചുരുങ്ങും.നഗരസഭ നൽകിയ 95 എണ്ണത്തിന് പുറമെ നാലു വാർഡുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് ലൈറ്റുകൾ വാങ്ങി സമ്പൂർണ എൽ.ഇ.ഡി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.
നാലാം വാർഡ് കള്ളാടിമുക്ക്, 15 താമരക്കുഴി, 16 കോട്ടക്കുന്ന്, 23 വലിയ വരമ്പ് എന്നിവയാണ് മുഴുവൻ സി.എഫ്.എൽ വിളക്കുകളും മാറ്റുന്നത്. നാല്, 15, 16 വാർഡുകളിൽ മൂന്നു ലക്ഷം വീതവും 23ാം വാർഡിൽ രണ്ടു ലക്ഷവും സ്വന്തം ഫണ്ട് ഉപയോഗിച്ച് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങി. വൈദ്യുതി ലാഭം, മെച്ചപ്പെട്ട വെളിച്ചം, ദീർഘകാലം നിലനിൽക്കൽ തുടങ്ങിയവയാണ് എൽ.ഇ.ഡിയുടെ നേട്ടം. ഓട്ടോമാറ്റിക് ആയതിനാൽ സ്വിച്ച് ഓൺ ചെയ്യുകയും വേണ്ട. ഇടക്കിടെ കേടുവരുന്നതാണ് സി.എഫ്.എല്ലിെൻറ പ്രധാന പ്രശ്നങ്ങളിലൊന്ന്. മഴക്കാലമായാൽ ഇവ പണിമുടക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.