മലപ്പുറം: ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ സർവിസ് ആരംഭിക്കാൻ നടപടി ആരംഭിച്ചു. യാത്രക്കാരുടെ വിവരങ്ങൾ തയാറാക്കാൻ ജില്ല മെഡിക്കൽ ഓഫിസർ സർക്കാർ ആശുപത്രി സ്ഥാപന മേധാവികൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ പേര്, ഇറങ്ങേണ്ടതും കയറേണ്ടതുമായ സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് തയാറാക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരോഗ്യ പ്രവർത്തകർക്ക് പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാറിെൻറ നിർദേശമുണ്ടായിരുന്നു.
ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നും ജില്ല കേന്ദ്രങ്ങളിലെ മെഡിക്കൽകോളജ്, ജില്ല- താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് രാവിലെ ആറര മുതൽ എട്ടര വരെയാണ് സർവിസ്.
മലപ്പുറം^മഞ്ചേരി 8.30 9.15 4.30 5.00
കൊണ്ടോട്ടി^മഞ്ചേരി 6.45 8.00 12.45 2.00 6.45 8.00
പെരിന്തൽമണ്ണ^മഞ്ചേരി 6.45 8.00 12.45 2.00 6.45 8.00
മേലാറ്റൂർ^മഞ്ചേരി 6.30 8.00 12.30 2.00 6.30 8.00
കാളികാവ്^മഞ്ചേരി 6.30 8.00 12.30 2.00 6.30 8.00
വഴിക്കടവ്^മഞ്ചേരി 6.10 8.00 12.15 2.00 6.10 8.00
അരീക്കോട്^മഞ്ചേരി 6.30 8.00 12.45 2.00 6.30 8.00
(കിഴിശ്ശേരി വഴി)
വണ്ടൂർ^മഞ്ചേരി 6.45 8.00 12.45 2.00 6.45 8.00
(എളങ്കൂർ വഴി)
മലപ്പുറം^മഞ്ചേരി 7.00 8.00 1.00 2.00 7.00 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.