വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി അറസ്റ്റിൽ

വേ​ങ്ങ​ര: വി​ൽ​പ​ന​ക്ക്​ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 12 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി നൊ​ട്ട​പ്പു​റം സ്വ​ദേ​ശി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ലാ​ണ്​ (50) പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വേ​ങ്ങ​ര പൊ​ലീ​സും ജി​ല്ല ആ​ന്റി നാ​ർ​കോ​ട്ടി​ക്​ സ്പെ​ഷ​ൽ ടീ​മും ചേ​ർ​ന്ന് വേ​ങ്ങ​ര ഗാ​ന്ധി​ക്കു​ന്ന്​ കോ​ള​നി​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​വ​ർ​ച്ച, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്.​ഐ എം. ​ഗി​രീ​ഷ്, എ.​എ​സ്.​ഐ അ​ശോ​ക​ൻ, ജി​ല്ല ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, ആ​ർ. ഷ​ഹേ​ഷ്, കെ. ​സി​റാ​ജു​ദ്ദീ​ൻ, മോ​ഹ​ന​ദാ​സ്, സ​ൽ​മാ​ൻ, ഫൈ​സ​ൽ, റൈ​ഹാ​ന​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - man held for stocking 12 kilos of cannabis at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.