തേഞ്ഞിപ്പലം: കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകനെയും അർധരാത്രി വെട്ടിപരിക്കേൽപിച്ചയാളെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപരുത്തി സിന്ധു (42), മകൻ അഭിരാം (ആറ്) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ വള്ളിക്കുന്ന് കൂട്ടുമുച്ചി പാറോൽ പ്രിയേഷിനെയാണ് (43) പൊലീസ് ഇൻസ്പെക്ടർ എസ്. അഷ്റഫ് അറസ്റ്റ് ചെയ്തത്. ഇവർ വാടകക്ക് താമസിക്കുന്ന മാതാപ്പുഴ കൊളത്തോടുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. സിന്ധുവും മകനും ഒരു മുറിയിൽ ആണ് കിടന്നുറങ്ങിയത്. തൊട്ടടുത്ത മുറിയിൽ കിടന്ന പ്രിയേഷ് വെട്ടുകത്തിയുമായെത്തി സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകൻ അഭിരാമിനെയും വെട്ടിപരിക്കേൽപ്പിച്ചു.
വെട്ടേറ്റ അഭിരാം പ്രാണരക്ഷാർഥം ഓടി അയൽവാസി മുരളിയുടെ വീട്ടിലെത്തി ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ടുണർന്ന ഇയാൾ ഉടൻ സംഭവ സ്ഥലത്തെത്തിയെങ്കിലും കത്തിയുമായി നിൽക്കുന്ന പ്രിയേഷിനെ കീഴടക്കാനായില്ല. തുടർന്ന് സമീപവാസികളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇയാളെ കീഴടക്കിയത്.
വിവരമറിഞ്ഞെത്തിയ തേഞ്ഞിപ്പലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സിന്ധുവിെൻറ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിരാമിന് കൈക്കാണ് പരിക്ക്.
വിവിധ ഭാഗങ്ങളിലായി ഏഴ് വെട്ടുകളാണ് സിന്ധുവിെൻറ ശരീരത്തിലുള്ളത്. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. പരിശോധനയിൽ പ്രിയേഷിെൻറ സ്കൂട്ടറിൽനിന്ന് പുതിയ വെട്ടുകത്തി കണ്ടെത്തി.
കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വള്ളിക്കുന്ന് കൊടക്കാട് താമസിക്കുന്നതിനിടെ ഇവർ തമ്മിലുണ്ടായ കുടുംബവഴക്ക് പരപ്പനങ്ങാടി പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. സയൻറിഫിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറായ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകളാണ് സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.