കാളികാവ്: വേട്ടയാടിയ മ്ലാവിന്റെ കൊമ്പും കള്ളത്തോക്കുമായി ഒരാൾ പിടിയിൽ. മരുതങ്കാട് കുന്നത്ത് ജരീറിനെയാണ് (42) കല്ലാമൂല ചീച്ചിപ്പാറ അമ്പത് സെന്റിൽനിന്ന് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നാടൻ തോക്കിന് പുറമെ പത്ത് തിരകളും 34 കാലി കേസുകളും 120 ഗ്രാം വെടിമരുന്നും മ്ലാവിന്റെ രണ്ട് കൊമ്പുകളുമാണ് കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്ന് പിടികൂടിയത്. വനം വകുപ്പും പ്രതിക്കെതിരെ കേസെടുക്കും.
കാളികാവ് സി.ഐ എം. ശശിധരൽ പിള്ള, എസ്.ഐ വി. ശശിധരൻ, എസ്.സി.പി.ഒമാരായ അരുൺ, ജിതിൻ, സി.പി.ഒമാരായ സന്ദീപ്, മഹേഷ്, എസ്.പിയുടെ സ്പെഷൽ സ്ക്വാഡിലെ എസ്.ഐ ശശി, കൃഷ്ണദാസ്, സലീൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.