മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ കിടക്കകളുടെ കുറവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗർഭിണികളെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
കോവിഡ് ബാധിച്ച നാല് ഗർഭിണികളെ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ കൈയൊഴിഞ്ഞത് വിവാദമായതോടെയാണ് ഗർഭിണികളെ മാറ്റാൻ തീരുമാനിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ള കോവിഡില്ലാത്ത ഗര്‍ഭിണികള്‍ ആശുപത്രിവിടുമ്പോഴാണ് കോവിഡുള്ളവരെ അങ്ങോട്ടുമാറ്റുന്നത്.
രണ്ടുദിവസത്തിനകം ഗര്‍ഭിണികളെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്ന് ഡി.എം.ഒ അറിയിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി പറഞ്ഞു.പെരിന്തല്‍മണ്ണയില്‍ സൗകര്യമൊരുക്കിയെന്ന് കരുതിയാണ് ഗര്‍ഭിണികളെ അയച്ചത്. എന്നാൽ പെരിന്തൽമണ്ണയിൽ മതിയായ സൗകര്യം ഒരുക്കിയിരുന്നില്ല. ആശയവിനിമയത്തിലെ പോരായ്മയാണ് പ്രശ്നത്തിനിടയാക്കിയത്.
മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടത്തിയശേഷമാണ് ഗർഭിണികളെ ഒടുവിൽ വീണ്ടും മഞ്ചേരിയിലേക്കെത്തിച്ചത്. സംഭവം വിവാദമായതോടെ പ്രിന്‍സിപ്പലിെൻറ നിര്‍ദേശപ്രകാരം ആശുപത്രി സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.