ദമ്മാം: സ്പോൺസറുടെ വ്യാജ ആരോപണ കേസിൽനിന്ന് മലയാളിയെ രക്ഷപ്പെടുത്തി സൗദി കോടതി. മലപ്പുറം തുവ്വൂർ സ്വദേശി ഇജാസ് അഹമ്മദിനാണ് നീതിയുടെ സംരക്ഷണം ലഭിച്ചത്. ശമ്പളം നൽകാതെ ജോലിചെയ്യിപ്പിച്ച സ്പോൺസറിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാൻ ശ്രമിച്ചതിനാണ് കേസിൽ കുരുക്കിയത്.
രണ്ടു വർഷത്തോളം ഡ്രൈവറായിരുന്ന ഇജാസിന് നാലു മാസത്തോളം ശമ്പളം നൽകാതായതോടെയാണ് സഹായം തേടി സാമൂഹിക പ്രവർത്തകരെ സമീപിച്ചത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിെൻറ നിർദേശപ്രകാരം സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് നൽകി. സാമൂഹിക പ്രവർത്തകരായ മണിക്കുട്ടനും മഞ്ജുമണിക്കുട്ടനും സഹായവുമായി നിന്നു. കോടതിയിൽ ഹാജരായ സ്പോൺസർ, ഇജാസിന് മുഴുവൻ ശമ്പളവും പാസ്പോർട്ടും നൽകിയിട്ടുണ്ടെന്നും പണം കടം വാങ്ങി മുങ്ങിനടക്കുകയാണെന്നും വാദിച്ചു. ഇജാസിനെതിരെ കേസ് നൽകാനുള്ള പുറപ്പാടിലാണ് താനെന്നും പറഞ്ഞു.
തെളിവിനായി ഇജാസ് ഒപ്പിട്ടതെന്ന് പറഞ്ഞ് പകർപ്പ് രേഖകളും ഹാജരാക്കി. താൻ ഒരു പേപ്പറിലും ഒപ്പിട്ടിട്ടിെല്ലന്ന് ഇജാസ് വാദിച്ചു. രേഖകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യെപ്പട്ടു. വാദം അംഗീകരിച്ച കോടതി, ഒറിജിനൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഒറിജിനൽ പരിശോധിച്ച് റിപ്പോർട്ട് തരാൻ പൊലീസിനോടും ഉത്തരവിട്ടു. ഇതോടെ പിറ്റേന്ന് സ്പോൺസർ, ഇജാസിെൻറ പാസ്പോർട്ട് ലേബർ ഓഫിസിൽ ഹാജരാക്കി പരാജയം സമ്മതിച്ചു.
ലേബർ ഓഫിസർ തർഹീൽ വഴി ഇജാസിന് എക്സിറ്റ് അനുവദിച്ചു. മഞ്ജുവിെൻറ അപേക്ഷയിൽ ഇന്ത്യൻ എംബസി, വന്ദേഭാരത് ദമ്മാം -കോഴിക്കോട് വിമാനത്തിൽ, ഇജാസിന് സൗജന്യ ടിക്കറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.