മഞ്ചേരി: പൊന്നാനിയിൽ മാനസികാസ്വാസ്ഥ്യമുള്ള 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊന്നാനി പൊലീസിന് നിർദേശം നൽകി. കുട്ടിക്ക് കൗൺസലിങ് നൽകാനും നിർദേശിച്ചു. ഇതിെൻറ ഭാഗമായി സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ 13ന് കുട്ടിയുമായി ബന്ധുക്കൾ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയിരുന്നു. ഇവിടത്തെ സൂപ്രണ്ടിനോടാണ് തന്നെ ഒരാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി മൊഴി നൽകിയത്. ഡോക്ടർ കോഴിക്കോട് ചൈൽഡ് ലൈനിന് വിവരം കൈമാറി. ഇവർ നടത്തിയ കൗൺസിലിൽ പരാതിക്കാരിയെ പലപ്പോഴായി ബൈക്കിൽ കയറ്റി ബീച്ചിൽ കൊണ്ടുപോയതായി മൊഴി ലഭിച്ചു. ചൈൽഡ് ലൈൻ അറിയിച്ചതിനെതുടർന്ന് പൊന്നാനി പൊലീസെത്തി മൊഴി എടുത്തെങ്കിലും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളും മാനസികാസ്വാസ്ഥ്യത പ്രകടിപ്പിക്കുന്നവരാണ്. സംഭവശേഷമാണ് പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇതോടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ കുട്ടിയെ ഹാജരാക്കി സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാൻ ഹരജി നൽകുകയായിരുന്നു. കുട്ടിയുടെ ഫോണിലെ നമ്പറുകൾ പരിശോധിച്ച് അന്വേഷണം നടത്താനും പൊലീസിനോട് നിർദേശിച്ചു. സി.ഡബ്ല്യൂ.സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ, ദാനദാസ്, തനൂജ ബീഗം എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.