മഞ്ചേരി:ലക്ഷങ്ങൾ മുടക്കി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്കായി എത്തിച്ച കട്ടിലുകൾ ഉപയോഗിക്കാതെ നശിക്കുന്നു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ വേട്ടേക്കോട് നോബിൾ വനിത കോളജിൽ ആരംഭിച്ച ചികിത്സ കേന്ദ്രത്തിലാണ് 200 കട്ടിലുകൾ വെയിലും മഴയുമേറ്റ് നശിക്കുന്നത്.
ഇവ പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ട നിലയിലാണ്. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ശുചിത്വ മിഷെൻറ സഹകരണത്തോടെയാണ് സെൻറർ പ്രവർത്തനം ആരംഭിച്ചത്. നഗരസഭയുടെ കീഴിലുള്ള രണ്ടാമത്തെ ചികിത്സ കേന്ദ്രമായിരുന്നു ഇത്. ആയിരം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ 200 പേർക്ക് പ്രവേശനം നൽകി. കൂടുതൽ പേരെ ഇങ്ങോട്ട് മാറ്റുന്നതിെൻറ ഭാഗമായാണ് കൂടുതൽ കട്ടിലുകൾ എത്തിച്ചത്.
എന്നാൽ, കോളജ് കെട്ടിടം, ഹോസ്റ്റൽ എന്നിവ മാത്രമാണ് ചികിത്സ കേന്ദ്രത്തിന് ലഭിച്ചത്. സ്കൂൾ കെട്ടിടം കിട്ടാതെ ആയിരം പേരെ കിടത്തി ചികിത്സിക്കാൻ കഴിയില്ലെന്ന് കാണിച്ച് നഗരസഭ നോഡൽ ഓഫിസർ ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്ററെ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. എന്നാൽ, മഞ്ചേരി നഗരസഭയുടെ അനാസ്ഥയാണ് കട്ടിൽ ഉപയോഗിക്കാതെ കിടക്കുന്നതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബു ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.